റിട്ടയേര്‍ഡ് ഔട്ടായി പത്ത് താരങ്ങള്‍; യുഎഇ- ഖത്തര്‍ മത്സരത്തില്‍ നാടകീയ നിമിഷങ്ങള്‍, വിജയം ഒടുവില്‍ ഈ ടീമിനൊപ്പം

വനിതാ ടി20 ലോകകപ്പ് എഷ്യ ക്വാളിഫയറില്‍ യുഎഇയും ഖത്തറും തമ്മില്‍ നടന്ന മത്സരത്തില്‍ നാടകീയ സംഭവ വികാസങ്ങള്‍. യുഎഇ വനിത ടീമിലെ പത്ത് കളിക്കാരാണ് മത്സരത്തില്‍ റിട്ടയേര്‍ഡ് ഔട്ടായത്. ആദ്യ ബാറ്റിങ്ങില്‍ വിക്കറ്റ് നഷ്ടമില്ലാതെ 192 റണ്‍സാണ് യുഎഇ നേടിയിരുന്നത്. ഓപ്പണിങ് ബാറ്റര്‍മാരായ ഇഷ ഒസയും തീര്‍ത്ഥ സതീഷും ചേര്‍ന്ന്‌ മികച്ച തുടക്കമാണ്‌ യുഎഇയ്ക്ക് നല്‍കിയത്. 16 ഓവറില്‍ മികച്ച സ്‌കോര്‍ നേടിയതോടെ യുഎഇ ടീമിലെ പത്ത് കളിക്കാരും റിട്ടയേര്‍ഡ് ഔട്ടാവുകയായിരുന്നു.

മത്സരത്തില്‍ മഴ മുന്നറിയിപ്പ് നേരത്തെ ലഭിച്ചതോടെയാണ് യുഎഇ വനിത ടീം ഇങ്ങനെയൊരു തന്ത്രപരമായ നീക്കം മത്സരത്തില്‍ നടത്തിയത്. ടി20 ലോകകപ്പ് യോഗ്യത മത്സരത്തില്‍ മികച്ച റണ്‍റേറ്റ് ലഭിക്കുന്നതിന് വേണ്ടിയായിരുന്നു യുഎഇ ടീമിന്റെ ഈ നീക്കം. ബാങ്കോക്കില്‍ വച്ചായിരുന്നു മത്സരം. മറുപടി ബാറ്റിങ്ങില്‍ 11.1 ഓവറില്‍ വെറും 29 റണ്‍സിനാണ് ഖത്തര്‍ ഓള്‍ഔട്ടായത്. 163 റണ്‍സ് ജയമാണ് മത്സരത്തില്‍ യുഎഇ നേടിയത്.

വമ്പന്‍ വിജയത്തിന് പിന്നാലെ അവര്‍ക്ക് മികച്ച റണ്‍റേറ്റ് ടി20 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ലഭിക്കുകയും ചെയ്തു. ക്രിക്കറ്റ് ചരിത്രത്തിലെ പുതിയൊരു റെക്കോഡ് കൂടിയാണ് ഈ മത്സരത്തോടെ യുഎഇ വനിത ടീം സ്വന്തം പേരില്‍ കുറിച്ചത്. തുടര്‍ച്ചയായ രണ്ട് വിജയത്തോടെ നിലവില്‍ ബി ഗ്രൂപ്പില്‍ ഒന്നാമതാണ് യുഎഇ. മലേഷ്യ, ഖത്തര്‍ തുടങ്ങിയവരാണ് ഈ ഗ്രൂപ്പിലുളള മറ്റു ടീമുകള്‍.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്