ശ്വസിക്കാത്ത ജീവിയെ കണ്ടെത്തി 

ഓക്സിജൻ കൂടാതെ ജീവിക്കുന്ന ഒരു ജീവിയെ ആദ്യമായി കണ്ടെത്തി. ടെൽ-അവീവ് യൂണിവേഴ്സിറ്റിയിലെ  ജൈവ ശാസ്ത്രജ്ഞന്മാരാണ്  ഹെന്നിഗയ സാൽമിനിക്കോള എന്ന പരാദത്തെ കണ്ടെത്തിയത്.

എല്ലാ ജീവികളും കാർബോഹൈഡ്രേറ്റിനെ വിഘടിപ്പിച്ച് ഊർജ്ജം സൃഷിടിക്കുന്നത് ഓക്സിജന്റെ സഹായത്തോടെയാണ്. എന്നാൽ ശ്വസിക്കാത്ത ഈ ജീവിയുടെ ഊർജ്ജോത്പാദനം എങ്ങനെയാണെന്നത്തെ കുറിച്ച് പഠനങ്ങൾ തുടരുന്നതേയുള്ളൂ. ശാസ്ത്രകാരന്മാർക്കിടയിൽ ഉരുത്തിരിഞ്ഞു വന്ന ചില അഭിപ്രായങ്ങൾ ഇങ്ങനെയാണ്. ഈ ജീവി മറ്റുള്ളവയെപ്പോലെ തന്നെയായിരുന്നു. സാധാരണയായി പരിണാമം മൂലം ശാരീരിക ഘടന കൂടുതൽ വളരുകയും സങ്കീർണ്ണമാകുകയുമാണ് ചെയ്യുക. എന്നാൽ  myxozoa  ക്ലാസ്സിൽ വരുന്ന ഈ ജീവിയിൽ നേരെ തിരികെ സംഭവിച്ചിട്ടുള്ളതായി അനുമാനിക്കുന്നു. കോശങ്ങളും നാഡീവ്യൂഹവും നഷ്ടപ്പെട്ട് കേവലം പത്ത് കോശങ്ങൾ മാത്രമുള്ള ജീവിയായി ഇത്  പരിണമിച്ചിട്ടുണ്ട്.

എന്നിരുന്നാലും ഊർജ്ജത്തിന്റെ ആവശ്യകത പൂർണ്ണമായും ഇല്ലാതാകാൻ സാദ്ധ്യതയില്ല. എന്തായാലും ജീവജാലം എന്നതിന്റെ പ്രാഥമിക പ്രത്യേകതകളിൽ ശ്വസനത്തിന്റെ ഉൾപ്പെടുത്തൽ തിരുത്തിയിരിക്കുകയാണ് സാൽമൺ മത്സ്യത്തിന്റെ ശരീരത്തിൽ കയറിക്കൂടി അതിന്  “ടപ്പിയോക്ക രോഗം” വരുത്തുന്ന    ഹെന്നിഗയ സാൽമിനിക്കോള.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു