13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി യുഎഇ ഡ്രൈവിങ് ലൈസന്‍സില്‍ ഇളവ്, ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് കിട്ടും

യുഎഇയില്‍ താമസിക്കുന്ന പ്രവാസികളെ സംബന്ധിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടുകയെന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ഇനി മുതല്‍ ഡ്രൈവിങ് ലൈസന്‍സിനു ശ്രമിക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നതാണ് യുഎഇ സര്‍ക്കാരിന്റെ പുതിയ തീരുമാനം. 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി യുഎഇ ഡ്രൈവിങ് ലൈസന്‍സില്‍ ഇളവ് നല്‍കുന്നതാണ് പുതിയ തീരുമാനം. ഇവര്‍ക്ക് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് കിട്ടും.

വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഈ രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഓസ്ട്രിയ, സ്ലൊവാക്യ, ലക്‌സംബര്‍ഗ്, ചൈന, പോര്‍ച്ചുഗല്‍,ഫിന്‍ലാന്റ്, റൊമാനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ, പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ലാത്വിയ, ലിത്വാനിയ എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ പുതിയ രാജ്യങ്ങള്‍.

യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടാനായി മേല്പ്പറഞ്ഞ രാജ്യങ്ങളിലുള്ളവര്‍ക്ക് താഴെ പറയുന്ന രേഖകള്‍ ആവശ്യമാണ്.

– മറ്റ് രാജ്യങ്ങളില് നിന്ന് ലഭിച്ച സാധുവായ ഒരു ഡ്രൈവിംഗ് ലൈസന്‍സ്
– ദുബായിലെ സാധുതയുള്ള റസിഡന്‍സ് വിസ
– ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ
– എമിറേറ്റിലെ ആരോഗ്യ അതോറിറ്റിയുടെയും സ്‌പോണ്‍സറിന്റെയും എന്‍ഒസി

നേരെത്ത തന്നെ 30 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ സേവനം ലഭ്യമാണ്.യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക,ഫ്രാന്‍സ്,ജപ്പാന്‍, ജര്‍മ്മനി,ഇറ്റലി, ബെല്‍ജിയം, നെതര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലാന്റ്,ഡെന്മാര്‍ക്ക്, ഗ്രീസ്, സ്‌പെയിന്‍, സ്വീഡന്‍, അയര്‍ലണ്ട്,നോര്‍വേ, തുര്‍ക്കി, കാനഡ, പോളണ്ട്,ദക്ഷിണ കൊറിയ, ഫിന്‍ലാന്റ്, ദക്ഷിണാഫ്രിക്ക, ആസ്‌ട്രേലിയ, റൊമാനിയ, ന്യൂസിലാന്റ്, സിംഗപ്പൂര്‍, ഹോങ്കോങ്, ഓസ്ട്രിയ, സ്ലൊവാക്യ,. ലക്‌സംബര്‍ഗ്, സെര്‍ബിയ എന്നിവയാണ് ഈ രാജ്യങ്ങള്‍.

Latest Stories

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

'വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍