ഇനി മുതൽ ഇഖാമക്ക് ഒരു വർഷം കാലാവധി; അറിയിപ്പുമായി സൗദി

പുതിയ തൊഴിൽ വിസയിൽ എത്തുന്നവർക്ക് സൗജന്യമായി അനുവദിച്ചിരുന്ന മൂന്നു മാസത്തെ അധിക ഇഖാമ കാലാവധി നിർത്തലാക്കി സൗദി തൊഴിൽ മന്ത്രാലയം . ഇനി മുതൽ 12 മാസം കാലാവധിയുള്ള ഇഖമായാണ് വിദേശികൾക്ക് അനുവദിക്കുക. തൊഴിൽ മന്ത്രാലയത്തിന്റെ മുഴുവൻ സേവനങ്ങളും ‘ഖിവ’ പോർട്ടലിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

സൗദിയിൽ പുതിയതായി തൊഴിൽ വിസയിലെത്തുന്ന എല്ലാ വിദേശികൾക്കും 15 മാസം കാലാവധിയുളള ഇഖാമയായിരുന്നു ഇക്കാലമത്രെയും അനുവദിച്ചിരുന്നത്. 12 മാസത്തെ ഇഖാമയോടൊപ്പം മൂന്നു മാസം സൗജന്യമായി ലഭിക്കുന്ന അധിക കാലാവധിയും ചേർത്തായിരുന്നു 15 മാസം ലഭിച്ചിരുന്നത്.

എന്നാൽ അധികമായി മൂന്ന് മാസത്തെ ഇഖമാന അനുവദിക്കുന്ന രീതി തൊഴിൽ മന്ത്രാലയം നിർത്തലാക്കി. ഇനി മുതൽ രാജ്യത്ത് പുതിയ തൊഴിൽ വിസയിലെത്തുന്ന വിദേശികൾക്ക് 12 മാസം മാത്രമേ ലഭിക്കുകയുള്ളൂ.

വർഷങ്ങളായി സൗദിയിൽ തുടർന്നു വരുന്ന രീതിക്കാണ് ഇതോടെ മാറ്റം വരുത്തുന്നത്. കൂടാതെ ലേബർ കാർഡ് പുതുക്കലടക്കം തൊഴിൽ മന്ത്രാലയത്തിന്റെ മുഴുവൻ സേവനങ്ങളും ഇതിനകം മന്ത്രാലയത്തിന്റെ ‘ഖിവ’ പോർട്ടലിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്