രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരവുമായി അബുദാബി

രക്ഷപ്രവർത്തനത്തിനിടെ പരുക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരവുമായി അബുദാബി. കഴിഞ്ഞ മാസം അബുദാബി റസ്റ്റോറന്റിൽ നടന്ന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ഇമാൻ അൽ സഫഖ്‍സി എന്ന അറബ് വംശജയായ യുവതിക്ക് പരിക്കേറ്റത്. യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

മേയ് 23നാണ് അബുദാബി അൽ ഖാലിദിയയിലെ ഒരു റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അഞ്ച് നില കെട്ടിടത്തിലായിരുന്നു തീപിടുത്തം. ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാൻ സ്വദേശിയും അപകടത്തിൽ മരിച്ചിരുന്നു 120 പേർക്കോളം പരിക്കേറ്റിരുന്നു.

പരിസരത്തുള്ള അഞ്ച് കെട്ടിടങ്ങൾക്കും ഏതാനും കടകൾക്കും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്‍തു. മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാരായിരുന്നു പരിക്കേറ്റവരിൽ അധികവും.അപകട സമയത്ത് ആദ്യത്തെ സ്‍ഫോടനമുണ്ടായിക്കഴിഞ്ഞപ്പോൾ ആളുകൾക്ക് പരിക്കേറ്റെന്ന് മനസിലായതോടെയാണ് ഇമാൻ അവരെ സഹായിക്കാനായി അടുത്തേക്ക് ചെന്നത്.

വെള്ളവും നനഞ്ഞ ടവ്വലുകളും ഉപയോഗിച്ച് പരിക്കേറ്റവർക്ക് ആശ്വാസം പകരുന്നതിനിടെ രണ്ടാമതുമുണ്ടായ സ്‍ഫോടനത്തിലാണ് ഇമാന് പരിക്കേറ്റതെന്ന് ഭർത്താവ് പറഞ്ഞു. യുഎഇ ദേശീയ ദുരന്ത നിവാരണ അതോരിറ്റി ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇമാനെ ആശുപത്രിയിൽ സന്ദർശിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ