IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി ശുഭ്മാന്‍ ഗില്ലിന് കടുത്ത തുടക്കമാണുള്ളത്. കളിച്ച 11 കളിയില്‍ ഏഴിലും തോറ്റ് അവര്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാമതാണ്. എന്നാല്‍ സീനിയര്‍ ബാറ്റര്‍ ഡേവിഡ് മില്ലര്‍ യുവതാരത്തെ പിന്തുണക്കുകയാണ് ഗില്‍ ഈ റോളിനോട് കൂടുതല്‍ ”അഡ്ജസ്റ്റ്” ചെയ്യുകയാണെന്നും പറഞ്ഞു.

നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ശുഭ്മാന്‍ ഗില്‍ പ്രതിഭാശാലിയായ താരമാണ്. എന്നാല്‍ അവന്‍ ചെറുപ്പമാണ്. ഇനിയും ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. എന്നാല്‍ അവന്‍ വേഗത്തില്‍ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ഇത്രയും ചെറിയ സ്‌കോര്‍ പ്രതിരോധിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.

ഷമിയെ പോലുള്ള താരത്തെ തീര്‍ച്ചയായും ടീം മിസ് ചെയ്യുന്നു. പവര്‍പ്ലേയില്‍ അതി ഗംഭീര ബോളിംഗ് നടത്താന്‍ ഷമിക്ക് ശേഷിയുണ്ട്. പവര്‍പ്ലേയില്‍ ഷമിയുടെ അഭാവം ടീം നന്നായി അറിയുന്നു. ഇക്കോണമി റേറ്റ് നിയന്ത്രിച്ച് വിക്കറ്റ് നേടാന്‍ ഷമി മിടുക്കനാണ്- മില്ലര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണ ഗുജറാത്ത് പ്ലേ ഓഫ് കളിക്കാന്‍ സാധ്യത വളരെ കുറവാണ്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനോടാണ് ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റിനാണ് തോറ്റത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ