പുടിന്‍ ഉടന്‍ മരിക്കും, അതോടെ എല്ലാം അവസാനിക്കും; വിവാദ പ്രസ്താവനയുമായി സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉടന്‍ മരിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. പുടിന്റെ മരണത്തോടെ മാത്രമേ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കൂവെന്നും സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ യുഎസും യൂറോപ്പും ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.

പുടിന്‍ സ്വന്തം മരണത്തെ വല്ലാതെ ഭയപ്പെടുന്നുണ്ട്. പുടിന്‍ ഉടന്‍ മരിക്കും. അതൊരു യാഥാര്‍ത്ഥ്യമാണ്. അതോടെ എല്ലാം അവസാനിക്കും. മരണം വരെ അധികാരത്തില്‍ തുടരുമെന്നാണ് പുതിന്‍ പ്രതീക്ഷിക്കുന്നത്. പുടിന്റെ അഭിലാഷങ്ങള്‍ യുക്രൈനില്‍ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് പാശ്ചാത്യരാജ്യങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഇത് നീങ്ങുമെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

കീവ് ഇന്‍ഡിപെന്‍ഡന്റ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുടിന്‍ യൂറോപ്യന്‍-അമേരിക്കന്‍ സഖ്യത്തെ ഭയപ്പെടുന്നു. യൂറോപ്യന്‍-അമേരിക്കന്‍ സഖ്യം തടയാനാണ് പുടിന്റെ ശ്രമമെന്നും സെലന്‍സ്‌കി പറഞ്ഞു. അതേസമയം, യുദ്ധത്തില്‍ അമേരിക്ക നല്‍കിയ സഹായത്തിന് സെലെന്‍സ്‌കി നന്ദി പ്രകടിപ്പിച്ചു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി