യാനോമാമികൾ... മരിച്ചവരുടെ ചാരം കൊണ്ട് സൂപ്പുണ്ടാക്കി കുടിക്കുന്നവർ !

പലതരം സംസ്കാരങ്ങളും മതങ്ങളും ഗോത്രങ്ങളും ആചാരങ്ങളും ഉള്ള ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഈ പാരമ്പര്യങ്ങളിൽ ചിലത് ആളുകൾക്ക് ആകർഷകമായി തോന്നിയേക്കാം, എന്നാൽ ചിലത് വിചിത്രമായും തോന്നിയേക്കാം. ഓരോ സംസ്കാരത്തിലും മരിച്ചവരുടെ മൃതദേഹങ്ങളുമായി ഇടപഴകുന്നതിനും സംസ്കരിക്കുന്നതിനും പല ചടങ്ങുകളുണ്ട്. ചില മൃതദേഹങ്ങൾ കുഴിച്ചിടുമ്പോൾ മറ്റുള്ളവ ദഹിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ചിലത് മൃഗങ്ങൾക്ക് ഭക്ഷണമായും നൽകാറുണ്ട്. ഇങ്ങനെ നീണ്ടുപോകുന്നു പല ആചാരങ്ങളും. തെക്കേ അമേരിക്കയിലെ യാനോമാമി ഗോത്രക്കാർക്കിടയിൽ മരിച്ചവരുടെ ചാരംകൊണ്ട് സൂപ്പുണ്ടാക്കി കുടിക്കുന്ന വിചിത്രമായ ശവസംസ്കാര ചടങ്ങാണ് ശ്രദ്ധേയം. നരഭോജനത്തിന് സമാനമായ, വിചിത്രമായ ഈ ശവസംസ്കാര ചടങ്ങ് എൻഡോകാനിബാലിസം എന്നാണ് അറിയപ്പെടുന്നത്.

ഒരേ സമുദായത്തിൽ നിന്നോ ഗോത്രത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ മരിച്ച ഒരാളുടെ മാംസം ഭക്ഷിക്കുന്ന സമ്പ്രദായമാണ് എൻഡോകാനിബാലിസം. മരിച്ചു പോയ ആളുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ അവരുടെ ശരീരം കത്തിച്ച് ജീവിച്ചിരിക്കുന്ന ബന്ധുക്കൾ അവ ഭക്ഷിക്കണം എന്നാണ് ഇവരുടെ പൊതുവെയുള്ള വിശ്വാസം. അതുകൊണ്ട് തന്നെ ഗോത്ര സമൂഹത്തിൽ മരിച്ചുപോകുന്ന വ്യക്തികളുടെ ശരീരം പൂർണമായും കത്തിച്ച് ആ ചാരം ഉപയോഗിച്ച് സൂപ്പ് ഉണ്ടാക്കി കുടിക്കുന്ന ആചാരം ഇപ്പോഴും യാനോമാമി ഗോത്രക്കാർ തുടർന്ന് പോരുന്നുണ്ട്. വെനിസ്വേലയിലും ബ്രസീലിന്റെ ചില ഭാഗങ്ങളിലുമാണ് യാനം അഥവാ സെനെമ എന്നും അറിയപ്പെടുന്ന യാനോമാമി ഗോത്രം കാണപ്പെടുന്നത്.

ചടങ്ങിന്റെ സമയത്ത് പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടതിന്റെ ദുഃഖം പ്രകടിപ്പിച്ച് ഗോത്രത്തിലുള്ളവർ കരയുകയും പാടുകയും ചെയ്യും. ഇതിന് ശേഷം മരിച്ചയാളുടെ ശരീരം കത്തിച്ച ചാരം ബന്ധുക്കളും സുഹൃത്തുക്കളും മുഖത്തും ശരീരം മുഴുവനും തേയ്ക്കും. തുടർന്ന് സൂപ്പ് ഉണ്ടാക്കി കുടിക്കുന്നു. ഇങ്ങനെ ചെയ്താൽ മാത്രമേ ഇവരുടെ ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാവുകയുള്ളു എന്നാണ് വിശ്വാസം.

ശവസംസ്കാരത്തിന് മുമ്പ് ഗോത്രക്കാർ മൃതദേഹം ഇലകളിൽ പൊതിഞ്ഞ് അവരുടെ കുടിലുകളിൽ നിന്ന് വളരെ അകലെയല്ലാത്ത ഒരു വനത്തിൽ കൊണ്ടുവയ്ക്കും. ഏകദേശം 30 മുതൽ 45 ദിവസം കഴിഞ്ഞാൽ അവർ അസ്ഥികൾ ശേഖരിച്ച് തിരിച്ചു പോകുകയും ചെയ്യും. ശവസംസ്കാരത്തിനുശേഷം ചാരം പുളിപ്പിച്ച വാഴപ്പഴത്തിൽ നിന്ന് ഉണ്ടാക്കുന്ന ഒരു സൂപ്പിനൊപ്പം ചേർത്ത് കുടിക്കുകയാണ് ചെയ്യുന്നത് എന്നാണ് പറയപ്പെടുന്നത്. ഗോത്രത്തിലെ എല്ലാവരും സൂപ്പ് കുടിക്കണം എന്ന് നിർബന്ധമുണ്ട്.

ഈ ശവസംസ്കാര ചടങ്ങിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്വാഭാവിക മരണമല്ല നടന്നതെങ്കിൽ, കൊലപാതകമോ മറ്റ് വഴികളിലൂടെയുമാണ് ഒരു വ്യക്തിയെ ശത്രുക്കൾ കൊലപ്പെടുത്തിയതെങ്കിൽ ഈ ആചാരം ചെയ്യാൻ ഗോത്ര സമൂഹത്തിലുള്ള സ്ത്രീകൾക്ക് മാത്രമേ അവകാശമുള്ളൂ. ബന്ധുവിനെയോ ഗ്രാമത്തിലെ അംഗത്തെയോ കുടുംബത്തിലെ വ്യക്തിയെയോ ശത്രുക്കൾ കൊന്നാൽ സ്ത്രീകൾക്ക് മാത്രമേ അവരുടെ ചാരം കഴിക്കാൻ അനുവാദമുള്ളൂ എന്ന് സാരം. മാത്രമല്ല, കൊലപാതകം നടന്ന അതേ രാത്രിയിൽ ശത്രുവിനോട് പ്രതികാരം ചെയ്യുകയും ചെയ്യും. ശത്രുരാജ്യത്ത് ആക്രമണം നടത്തി തിരിച്ച് പ്രതികാരം ചെയ്യാൻ ഗ്രാമവാസികൾ നിർബന്ധിതരാവുകയാണ് ചെയ്യുന്നത്.

നമ്മുടെ ആചാരങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ഈ ആചാരം ഏറെ വിചിത്രമായി തോന്നാം. എന്നാൽ യാനോമാമി ഗോത്രത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്ന മറ്റ് നിരവധി ഗുണങ്ങളും ഇവർക്കുണ്ട്. സസ്യങ്ങളെ കുറിച്ചുള്ള ഇവരുടെ പരിജ്ഞാനം ആണ് എടുത്തുപറയേണ്ടത്. ഈ ഗോത്ര സമൂഹത്തിലെ മുഴുവൻ വ്യക്തികൾക്കും എല്ലാ തരം സസ്യങ്ങളെ കുറിച്ചും അറിയാം. ഭക്ഷണം, മരുന്ന്, വീട് നിർമ്മാണം, മറ്റ് കാലാവസ്തുക്കളുടെ നിർമാണം എന്നിവയ്ക്കായി അഞ്ഞൂറോളം സസ്യങ്ങൾ ഇവർ സാധാരണ ഉപയോഗിക്കാറുണ്ട്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി