ഷീ ജിന്‍ പിങ് മൂന്നാം വട്ടവും ചൈനീസ് പ്രസിഡന്റ്

ചൈനയില്‍ ചരിത്രം കുറിച്ച് ഷീ ജിന്‍ പിങ്. തുടര്‍ച്ചയായി മൂന്നാം വട്ടമാണ് ഷീ ജിന്‍ പിങ് പ്രസിഡന്റ് പദത്തില്‍ എത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത നേതാവും ഷീ ജിന്‍പിങ് ആണ്.

ചൈനീസ് പ്രസിഡന്റായി സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ ഷീയെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. സീറോ കോവിഡ് നയം ചൈനയില്‍ നടപ്പാക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധം ഷീയ്‌ക്കെതിരെ ഉണ്ടായിരുന്നു.

എന്നാല്‍ പുതിയ പ്രധാനമന്ത്രിയായി ഷീയുടെ വിശ്വസ്തന്‍ ലീ ക്വിയാങിനെ നിയമിച്ചതോടെ ഷീയോടുള്ള ജനരോഷം കുറയ്ക്കാനാകുമെന്നാണ് പാര്‍ലമെന്റിന്റെ പ്രതീക്ഷ. ചൈനയില്‍ കുടുംബ വാഴ്ച ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഷീയുടെ അധികാര പ്രഖ്യാപനമെന്ന വാദം ചൈനയിലെ പ്രമുഖര്‍ തള്ളുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ചൈനയെ മാറ്റുകയെന്ന വലിയ ലക്ഷ്യത്തില്‍ മാത്രമാണ് നിലവില്‍ ഷീ ശ്രദ്ധിക്കുന്നതെന്നും മറ്റ് ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പാശ്ചാത്യ മാധ്യമങ്ങളുടെ ഗൂഢാലോചനയാണെന്നും നേതാക്കള്‍ പറയുന്നു.

Latest Stories

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു