പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; 'ജോലി തീർക്കാൻ' യുഎസ് സൈന്യം നിർബന്ധിതരായാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന് ട്രംപ്

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ. സമാധാന കരാർ ലംഘിച്ച് ഇറാൻ ഹോർമൂസിൽ കപ്പലിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിന് അമേരിക്ക തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വീണ്ടും അതീവ ഗുരുതരമാവുകയാണ്. തങ്ങളുടെ ‘ജോലി തീർക്കാൻ’ യുഎസ് സൈന്യം നിർബന്ധിതരായാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി.

ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിൽ ട്രംപ് ഭീഷണി മുഴക്കിയത്. ന്യായവും നീതിയും നോക്കി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായേക്കാമെന്നും തങ്ങൾ വിജയകരമായി തുടങ്ങിയ ജോലി പൂർത്തിയാക്കാൻ യുഎസ് സൈന്യവും നിർബന്ധിതരാകുമെന്ന് ട്രംപ് പറഞ്ഞു. അങ്ങനെയുണ്ടായാൽ ഇറാൻ ഇനി ബാക്കിയുണ്ടാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ശനിയാഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിനെത്തുടർന്ന് അമേരിക്കൻ സൈന്യം ഇറാനിലെ പത്തോളം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയിരുന്നു. യു.എസ് സൈന്യം നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി കുവൈറ്റിലും ബഹ്‌റൈനിലും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി.

റെവല്യൂഷണറി ഗാർഡ്സ് ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇനിയും പ്രകോപനമുണ്ടായാൽ അതിശക്തമായ മറുപ നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് ഇറാനെതിരെ ട്രംപ് ഭീഷണി മുഴക്കിയത്. ഇറാന്റെ 10 സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഹോർമുസ് കടലിടുക്കിന് സമീപമുള്ള 10 കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നും എംടി കികു എന്ന കപ്പലിനുനേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിനു തിരിച്ചടിയായാണ് ആക്രമണമെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു. വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ ഇത് തുടർച്ചയായ രണ്ടാംദിനമാണ് യുഎസ് ഇറാനെതിരെ ആക്രമണം നടത്തുന്നത്.

അമേരിക്കയുടെ ഈ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യു.എസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. ആക്രമണത്തെത്തുടർന്ന് കുവൈറ്റിലും ബഹ്‌റൈനിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താൽക്കാലിക വെടിനിർത്തൽ കരാറുകൾ പാടെ തകർന്നതോടെ വരും ദിവസങ്ങളിൽ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നാണ് കണക്കാക്കുന്നത്.

Latest Stories

മൂവാറ്റുപുഴയാറില്‍ ഒരു കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം കൂട്ട ആത്മഹത്യ? ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

'ശരീരത്തില്‍ മൊത്തം 10 മുറിവുകള്‍, കൂടുതല്‍ മുറിവുകളും കാല്‍മുട്ടിന് താഴേക്ക്, മുഖത്തും അടിയേറ്റ പാടുകൾ'; ആരതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അതുൽ അറസ്റ്റിൽ

ജനിച്ച് മണിക്കൂറുകള്‍ മാത്രം; കൊച്ചി ഫോറം മാളിന് സമീപത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന് നേരെ വീണ്ടും അമേരിക്ക ആക്രമണം നടത്തി

എ. എ.റഹീം എംപിക്കെതിരെ ഫെയ്‌സ്ബുക്കിൽ വ്യാജ പ്രചരണം; പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു

ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വ്യക്തികളുടെ പോരാട്ടമല്ല, ആശയങ്ങളുടെ ഐക്യം

'നോ' പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം, പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) പ്രഥമ 'നെക്സ്റ്റ്‌ജെന്‍ ഗവേണന്‍സ് അവാര്‍ഡുകള്‍ 2026' പ്രഖ്യാപിച്ചു; പൗരകേന്ദ്രീകൃത നഗര ഭരണനിര്‍വഹണത്തിലെ മികവിന് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് പുരസ്‌കാരം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും