കാണാതായ സ്ത്രീയ്ക്കായി ഗ്രാമം മുഴുവന്‍ തിരച്ചില്‍; ഒടുവില്‍ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന്

കാണാതായ സ്ത്രീയെ തിരച്ചിലിനൊടുവില്‍ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ കണ്ടെത്തി. ഇന്തോനേഷ്യയിലെ സൗത്ത് സുലാവെസി പ്രവിശ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വ്യാഴാഴ്ച കാണാതായ 45കാരിയായ ഫരീദയ്ക്കായി ഗ്രാമവാസികള്‍ തിരച്ചില്‍ നടത്തിയിരുന്നു. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തുന്നത്.

നാല് കുട്ടികളുടെ മാതാവായ ഫരീദയെ വ്യാഴാഴ്ച മുതല്‍ കാണാതായതിനെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക തിരച്ചില്‍ നടന്നിരുന്നു. എന്നാല്‍ വ്യാഴാഴ്ചത്തെ തിരച്ചിലില്‍ ഫലം കണ്ടിരുന്നില്ല. പിറ്റേ ദിവസം നടത്തിയ തിരച്ചിലിലാണ് ഇരയെടുത്ത് കിടന്നിരുന്ന പെരുമ്പാമ്പ് ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

സമീപത്ത് നിന്ന് ഫരീദയുടെ ചെരുപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയതോടെ സംശയം തോന്നിയ നാട്ടുകാര്‍ പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. 16 അടിയോളം നീളമുള്ള പെരുമ്പാമ്പിന്റെ വയറുകീറി പരിശോധിച്ചതോടെയാണ് ഫരീദയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ സ്ത്രീയെ പൂര്‍ണ്ണമായും പെരുമ്പാമ്പ് വിഴുങ്ങുകയായിരുന്നു.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ