കടുപ്പിച്ച് അമേരിക്ക, ഹോര്‍മുസില്‍ ഉപരോധം വകവയ്ക്കാതിരുന്നാല്‍ സൈന്യത്തെ ഉപയോഗിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; യുഎസ് നാവികസേനയുടെ മുഴുവന്‍ അംഗങ്ങളും തയാറായി നില്‍പ്പുണ്ടെന്ന് ഭീഷണി

ഹോര്‍മുസില്‍ ഉപരോധം കടുപ്പിച്ച് യുഎസ്. ഉപരോധം വകവയ്ക്കാതിരുന്നാല്‍ സൈന്യത്തെ ഉപയോഗിക്കേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി. ‘ഉപരോധം ലംഘിക്കാന്‍ ശ്രമിക്കരുതെന്നാണ് അമേരിക്കയുടെ തിട്ടൂരം. ഇറാന്‍ തുറമുഖങ്ങളിലേക്ക് പോകാനോ അവിടെനിന്ന് വരാനോ ശ്രമിക്കുന്ന കപ്പലുകളെ തടയുകയും പിടിച്ചെടുക്കുകയും ചെയ്യുമെന്നും യുഎസ് പ്രഖ്യാപിച്ചു. യുഎസ് നാവികസേനയുടെ മുഴുവന്‍ അംഗങ്ങളും തയാറായി നില്‍പ്പുണ്ടെന്ന് ഭീഷണി.

ഉപരോധത്തോട് സഹകരിച്ചില്ലെങ്കില്‍ സൈന്യത്തെ ഉപയോഗിക്കേണ്ടി വരും. യുഎസ് നാവികസേനയുടെ മുഴുവന്‍ അംഗങ്ങളും തയാറായി നില്‍പ്പുണ്ട്’.

യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്.. കപ്പലുകള്‍ തടയാന്‍ യുഎസ് എബ്രഹാം ലിങ്കണിലെ അയ്യായിരത്തോളം നാവികരെ നിയോഗിച്ചിട്ടുണ്ടെന്നും സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു. യുഎസ് നീക്കത്തെ തള്ളി ഇറാന്‍ രംഗത്തെത്തി. ഇറാനെ ഉപരോധിക്കാനാകില്ലെന്നും ഹോര്‍മുസിലെ ഉപരോധം വെടിനിര്‍ത്തല്‍ ലംഘനമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഘായി പറഞ്ഞു. ഉപരോധം തുടര്‍ന്നാല്‍ യുഎസിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇറാന്‍ സൈന്യം നിര്‍ബന്ധിതരാകുമെന്നും ബഘായി പറഞ്ഞു.

സംഭവവികാസങ്ങള്‍ ഇറാനും സൈന്യവും സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമുള്ള സ്ഥലത്ത് ആനുപാതികമായിത്തന്നെ പ്രതികരിക്കുകയും ചെയ്യുമെന്നാണ് ഇറാന്റെ മറുപടി. അതിനിടയില്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ യുഎസ് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വൈറ്റ്ഹൗസ് രംഗത്തെത്തി. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍ യുഎസ് ഔദ്യോഗികമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു എന്നുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു.

Latest Stories

തന്റെ മണ്ഡലത്തിൽ അറിയിക്കാതെ സന്ദർശനം നടത്തി, അയാളുടെ ബാറില്‍ വെള്ളമടിക്കാന്‍ പോകാത്തതുകൊണ്ട് എന്നോട് സ്‌നേഹമില്ല; കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ

'സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി?; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിനെതിരേ കെ. കെ രാഗേഷ്

ജൂൺ ആദ്യ വാരം അതിശക്തമഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളിലും നാളെ 9 ജില്ലകളിലും യെല്ലോ അലർട്ട്

'ചോറു കൊടുക്കുമ്പോൾ കരഞ്ഞു, കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു'; കുറ്റം സമ്മതിച്ച് പ്രതി

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി

'കോർപറേഷന്റെ ഒരു ഓടയിലും വെള്ളം കയറിയില്ല, പ്രശ്നം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ; ഒരു പ്ലാൻ തയാറാക്കിയിട്ടുണ്ട് : വി. വി. രാജേഷ്

വിദ്യാർത്ഥിനികളുടെ ആർത്തവ അവധി : സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കും, കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ പരിഗണിച്ചാണ് അവധി : എൻ. ഷംസുദ്ദീൻ

ഗില്ലിനെ വെറുതെ ഒരു കളിക്കാരനായിട്ട് മാത്രം ടീമിൽ എടുക്കരുത്, അവനെ ഇന്ത്യൻ ടി-20 നായകനാക്കണം: അംബാട്ടി റായുഡു

നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: അഷ്കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം

പ്രതിഭകളെ നഷ്ടപ്പെടുത്തി സമ്പന്നമാകാനാവില്ല: കേരളം നയമാറ്റത്തിന്റെ കവാടത്തിൽ”