യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഡൽഹിയിൽ, ഇന്ന് പ്രധാനമന്ത്രി മോദിയെ കാണും

നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഇന്ന് രാവിലെ ന്യൂഡൽഹിയിലെത്തി. ഇന്ത്യൻ-അമേരിക്കൻ സെക്കൻഡ് ലേഡിയായ ഭാര്യ ഉഷ വാൻസിനൊപ്പമാണ് യുഎസ് വൈസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് യുഎസ് വൈസ് പ്രസിഡന്റിനെ സ്വീകരിച്ചു. അവിടെ വാന്സിന് മൂന്ന് സൈനികരുടെ ഗാർഡ് ഓഫ് ഓണറും നൽകി.

യുഎസ് ഉപരാഷ്ട്രപതിയുടെ വിമാനം ന്യൂഡൽഹിയിലെ പാലം ടെക്നിക്കൽ ഏരിയയിലാണ് ലാൻഡ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടത്തും. നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിന്റെ അന്തിമരൂപീകരണവും ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ചർച്ചകളിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു.

അമേരിക്കൻ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള വാൻസിൻറെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. പെന്റഗണിൽ നിന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടെ അഞ്ച് അംഗ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. “പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിൽ ഫെബ്രുവരി 13 ന് പുറത്തിറക്കിയ ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവനയുടെ ഫലങ്ങൾ നടപ്പിലാക്കുന്നതിനും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനും ഈ സന്ദർശനം ഇരുപക്ഷത്തിനും അവസരം നൽകും. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറും,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Latest Stories

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്

'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എം എൽ ഏമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും'; വിമർശിച്ച് പിസി ജോർജ്