ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ നിർത്തിവച്ച് അമേരിക്ക

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ താൽകാലികമായി നിർത്തിവച്ച് അമേരിക്ക. കരാർ അന്തിമമാക്കാനും ഒപ്പിടാനുമുള്ള പ്രക്രിയ സാധ്യമാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിനാണ് പ്രോജക്ട് ഫ്രീഡം നിർത്തിവച്ചതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

ഇറാന്റെ പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ട്രംപ് അറിയിച്ചു. അതേസമയം പ്രോജക്ട് ഫ്രീഡം നിർത്തിവച്ചെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്നും ട്രംപ് പറഞ്ഞു. പാകിസ്താന്റെയും മറ്റു രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് പദ്ധതി താത്ക്കാലികമായി നിർത്തിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അതേസമയം, യു എ ഇയ്ക്കുനേരെ വ്യോമാക്രമണം നടത്തിയെന്ന ആരോപണം തള്ളി ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൾഫഗാരി. അമേരിക്കയുടെ സൈനിക ഇന്ധനം നിറയ്ക്കൽ വിമാനം പേർഷ്യൻ കടലിടുക്കിൽ കാണാതായതായി റിപ്പോർട്ടുകൾ ഉണ്ട്. ബോയിങ് കെ സി -135 സ്ട്രാറ്റോ ടാങ്കർ വിമാനമാണ് കാണാതായത്. യു എ ഇ-യിലെ അൽ ദഫ്‌റ വ്യോമതാവളത്തിൽ നിന്നും പുറപ്പെട്ടതാണ് വിമാനം.

Latest Stories

മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന നിലപാടിൽ ഉറച്ച് മമത ബാനർജി; ശനിയാഴ്ച ബിജെപിയുടെ പുതിയ മുഖ്യമന്ത്രി ചുമതലയേൽക്കും

'തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്'; എം വി ഗോവിന്ദൻ

പശ്ചിമ ബംഗാളിലേയും തമിഴ്‌നാട്ടിലേയും പാര്‍ട്ടികളുടെ തോല്‍വി, ഐപാക്കിന്റെ കണ്‍സള്‍ട്ടന്‍സി ഇനി വേണ്ടെന്ന് അഖിലേഷ് യാദവ്; 2027ലെ യുപി തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഏജന്‍സി വേണ്ടെന്ന് സമാജ് വാദി പാര്‍ട്ടി

'വിജയ് മുഖ്യമന്ത്രിപദത്തിലേക്ക്'; സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

'ഇരട്ട ചങ്കൻ വിയർത്ത കാഴ്ച, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെക്കണം'; കെ കെ രമ

നിബന്ധനകളില്ലാതെ കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

സുപ്രീം ലീഡർ” രാഷ്ട്രീയത്തിന്റെ തകർച്ച“പൊളിറ്റിക്കൽ ബീങ്” എന്ന വെല്ലുവിളി

'സതീശൻ നല്ലൊരു പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ട്, കെ സി വേണുഗോപാൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നയാൾ'; പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ

ആധുനിക ഫയര്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ഫയര്‍ വര്‍ക്ക്, കൂടല്‍മാണിക്യം ക്ഷേത്ര ഉല്‍സവത്തില്‍ പള്ളിവേട്ടയ്ക്ക് ശേഷം ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ

'മുഖ്യമന്ത്രിയാകാൻ മാനദണ്ഡം ഫ്ലക്സുകളല്ല, സമൂഹമാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്'; രമേശ് ചെന്നിത്തല