ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാവിക ഉപരോധത്തെ വെല്ലുവിളിച്ച് ചൈനയുമായി ബന്ധമുള്ള യുഎസ് നിരോധനമുള്ള ഒരു ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയി. ഇറാനിയന്‍ എണ്ണ വ്യാപാരത്തെ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധത്തെ വകവയ്ക്കാതെയാണ് ചൈനീസ് കപ്പല്‍ ഹോര്‍മൂസ് കടന്നത്. അമേരിക്കന്‍ ഉപരോധമുള്ള ‘റിച്ച് സ്റ്റാറി’ എന്ന ചൈനീസ് ബന്ധമുള്ള കപ്പല്‍ ഹോര്‍മുസ് കടലിടുക്ക് കടന്നുപോയതായി ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു. ഉപരോധം ആരംഭിച്ചതിനുശേഷം കടലിടുക്ക് കടന്ന് ഗള്‍ഫില്‍ നിന്ന് പുറത്തുകടക്കുന്ന ആദ്യ കപ്പലായിരിക്കും റിച്ച് സ്റ്റാറി എന്ന് എല്‍എസ്ഇജി, മറൈന്‍ട്രാഫിക്, കെപ്ലര്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനുമുമ്പ് ‘ഫുള്‍ സ്റ്റാര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കപ്പലിനെ 2023ല്‍ തന്നെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒരു മീഡിയം റേഞ്ച് ടാങ്കറായ റിച്ച് സ്റ്റാറി, ടെഹ്‌റാനെ ഊര്‍ജ്ജ ഉപരോധം ഒഴിവാക്കാന്‍ സഹായിച്ചതിനാണ് 2023ല്‍ വാഷിംഗ്ടണ്‍ കരിമ്പട്ടികയില്‍ പെടുത്തിയത്.

നിലവില്‍ ഇറാന്‍ യുഎസ് വിഷയം സങ്കീര്‍ണമായ ഘട്ടത്തില്‍ ഹോര്‍മൂസ് ഗതാഗതത്തിന് മുമ്പ് റിച്ച് സ്റ്റാറി ഇറാനിയന്‍ തുറമുഖങ്ങള്‍ സന്ദര്‍ശിച്ചോ അതോ ചരക്ക് കൊണ്ടുപോകുകയാണോ എന്ന് വ്യക്തമല്ല. 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണയാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പുറത്തുകടക്കാന്‍ ഈ കപ്പല്‍ ശ്രമം നടത്തിയത്. ഉപരോധം പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഈ അസാധാരണ നീക്കങ്ങള്‍ നടന്നത്.

ഇറാനിലെ ഖേഷം ദ്വീപിന് സമീപമെത്തിയ റിച്ച് സ്റ്റാറി ആദ്യം പിന്തിരിഞ്ഞുവെങ്കിലും ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു. ഈ സമയത്ത് കപ്പലിന് ചൈനീസ് ഉടമസ്ഥതയാണുള്ളതെന്നും ചൈനീസ് ജീവനക്കാരാണ് ഉള്ളതെന്നും റേഡിയോ വഴി സന്ദേശം നല്‍കി. സമുദ്ര സുരക്ഷാ മാനദണ്ഡമെന്ന നിലയിലാണ് ഇത്തരം വിവരങ്ങള്‍ കൈമാറുന്നത്.

റിച്ച് സ്റ്റാറിയെ കൂടാതെ ‘എല്‍പിസ്’ എന്ന മറ്റൊരു കപ്പലും ഇതേസമയം ഹോര്‍മുസ് കടലിടുക്കിലൂടെ നീങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചാര്‍ട്ട് കെമിക്കല്‍ എസ്.എയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പല്‍ നേരത്തെ ഒരു ഇറാനിയന്‍ തുറമുഖത്ത് അടുത്തിരുന്നതായി കപ്പലുകളെ നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയുടെ ഈ ഉപരോധ കടുത്ത നീക്കം ഊര്‍ജ്ജ ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ വന്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, അമേരിക്കയും ഇറാനും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രങ്ങളുടെ കരട് തയ്യാറായിട്ടും അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് ആക്ഷേപം; 1700 ഗ്രാം, കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ അന്തിമധാരണയായി