6,000-ത്തിലധികം ജീവിച്ചിരിക്കുന്ന കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക; സ്വയം രാജ്യം വിടാനാണ് ഇത്തരമൊരു നടപടിയെന്ന് വിശദീകരണം

6,000-ത്തിലധികം ജീവിച്ചിരിക്കുന്ന കുടിയേറ്റക്കാരെ മരിച്ചവരായി തരംതിരിച്ചുകൊണ്ട് ട്രംപ് ഭരണകൂടം കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നു. കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ റദ്ദാക്കുകയും അവരെ ജോലി ചെയ്യാനോ ആനുകൂല്യങ്ങൾ ലഭിക്കാനോ കഴിയാത്ത അവസ്ഥയിലാക്കുകയും ചെയ്യുന്ന നടപടിയാണിത്. ഈ കുടിയേറ്റക്കാരെ “സ്വയം നാടുകടത്താനും” സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. മുൻ പ്രസിഡന്റ് ജോ ബൈഡൻ സ്വീകർച്ച നയങ്ങൾ പ്രകാരം കുടിയേറ്റക്കാർക്ക് യുഎസിൽ പ്രവേശിക്കാനും താൽക്കാലികമായി തുടരാനും അനുവാദം നൽകിയിരുന്നു.

അവർ നിയമപരമായി സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ നേടുകയും അത് ഉഓയോഗിച്ച് അവിടെ ഉപജീവനം നടത്തുകയും ചെയ്തു പോന്നു. സാമൂഹിക സുരക്ഷാ സംവിധാനത്തിലേക്കുള്ള വരുമാനവും സംഭാവനകളും ട്രാക്ക് ചെയ്യുന്നത് ഉൾപ്പെടെ വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ നമ്പറുകൾ ഉപയോഗിക്കുന്നു. ഈ കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ ഇല്ലാതാക്കുന്നതിലൂടെ, ട്രംപ് ഭരണകൂടം പല സാമ്പത്തിക സേവനങ്ങളിൽ നിന്നും അവരെ ഒഴിവാക്കുകയും ബാങ്കുകളോ മറ്റ് അടിസ്ഥാന സേവനങ്ങളോ ഉപയോഗിക്കുന്നത് അവർക്ക് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.

ബൈഡൻ കാലഘട്ടത്തിലെ പരിപാടികൾ പ്രകാരം യുഎസിൽ പ്രവേശിച്ച കുടിയേറ്റക്കാരെ പിടികൂടാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം, ഇതിൽ സിബിപി വൺ ആപ്പ് ഉപയോഗിച്ച 900,000-ത്തിലധികം കുടിയേറ്റക്കാരും ഉൾപ്പെടുന്നു. തിങ്കളാഴ്ച, സിബിപി വൺ ആപ്പ് ഉപയോഗിച്ച കുടിയേറ്റക്കാരുടെ നിയമപരമായ പദവി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) റദ്ദാക്കിയിരുന്നു. ബൈഡൻ കാലഘട്ടത്തിൽ പ്രസിഡൻഷ്യൽ പരോൾ അധികാരത്തിന് കീഴിൽ ജോലി അനുമതിയോടെ രണ്ട് വർഷത്തേക്ക് യുഎസിൽ തുടരാൻ അവരെ അനുവദിച്ചിരുന്നു.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി