ഹോര്‍മുസില്‍ അനിശ്ചിതത്വം: ഇന്ത്യയുടെയും ഗ്രീസിന്റെയും കപ്പലുകള്‍ 'യുടേണ്‍' എടുത്തു; കുടുങ്ങിയത് നാല് ഇന്ത്യന്‍- രണ്ട് ഗ്രീസ് ടാങ്കറുകള്‍

ഹോര്‍മുസ് കടലിടുക്ക് ഇറാന്റേയും അമേരിക്കയുടേയും നിലപാട് മാറ്റങ്ങള്‍ക്ക് അനുസരിച്ച് അനിശ്ചിതത്വത്തിലാണ്. ലോക രാജ്യങ്ങളിലെ കപ്പലുകള്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇന്ത്യയുടെയും ഗ്രീസിന്റെയും ഉള്‍പ്പെടെ 6 വെസ്സലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഭാഗത്ത് എത്തിയശേഷം യുടേണ്‍ എടുത്തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാണിജ്യ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് ‘പൂര്‍ണ്ണമായും തുറന്നിരിക്കുന്നു’ എന്ന് ഇറാന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം, ട്രംപ് നടപടി പ്രശംസിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറന്നെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇന്നലെ പറയുകയും ചെയ്തിരുന്നു. എന്നാല്‍, ഹോര്‍മുസില്‍ ഇറാനിയന്‍ കപ്പലുകളെ തടയുന്ന നടപടി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത് വീണ്ടും പ്രതിസന്ധിയുണ്ടാക്കി. യുഎസിന്റെ ‘ബ്ലോക്കിങ്’ അവസാനിപ്പിക്കുംവരെ ഹോര്‍മുസ് തുറക്കില്ലെന്ന നിലപാടിലേക്ക് ഇറാന്‍ കടന്നുവെന്നാണ് സൂചന.

ഇതോടെ നാല് ഇന്ത്യന്‍ കപ്പലുകളും രണ്ട് ഗ്രീക്ക് കപ്പലുകളും ഹോര്‍മൂസ് കടക്കുന്നതില്‍ പരാജയപ്പെട്ടു. ശനിയാഴ്ച പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന്ഇന്ത്യന്‍ എണ്ണ ടാങ്കറുകള്‍ യുടേണ്‍ ചെയ്തതിനാല്‍ സ്ഥിതിഗതികള്‍ ഇപ്പോഴും അസ്വസ്ഥമാണെന്ന് മറൈന്‍ ട്രാഫിക് ഡാറ്റ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തലിന്റെ ശേഷിക്കുന്ന കാലയളവില്‍ വാണിജ്യ കപ്പലുകള്‍ക്കായി ഹോര്‍മുസ് ‘പൂര്‍ണ്ണമായും തുറന്നിരിക്കുന്നു’ എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രഖ്യാപിച്ചിട്ടും നാല് ഇന്ത്യന്‍ കപ്പലുകളും രണ്ട് ഗ്രീക്ക് കപ്പലുകളും സുപ്രധാന ജലപാതയിലൂടെ കടന്നുപോകുന്നതില്‍ നിന്ന് പിന്തിരിഞ്ഞു.

മാത്രമല്ല, കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ ഇറാനിയന്‍ സൈന്യത്തിന്റെ അനുമതി വേണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ ആശയക്കുഴപ്പം തുടരുന്ന പശ്ചാത്തലത്തിലാണ് കപ്പലുകളുടെ യുടേണ്‍. പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ടാങ്കറുകളാണ് പേര്‍ഷ്യന്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്നത്. ഇവയില്‍ എല്ലാം കൂടി 83 ലക്ഷം ബാരല്‍ എണ്ണയുണ്ട്. ഇവ ഹോര്‍മുസ് കടന്നിരുന്നെങ്കില്‍ കഴിഞ്ഞ 2 മാസത്തിനിടെ ഒറ്റദിവസം ഇതുവഴിയുള്ള ഏറ്റവും വലിയ ക്രൂഡ് ഓയില്‍ നീക്കമാകുമായിരുന്നു.

ഇന്ത്യന്‍ പതാകയുള്ള എണ്ണക്കപ്പലുകളായ സന്‍മാര്‍ ഹെരാള്‍ഡ്, ദേശ് ഗരിമ, ദേശ് വൈഭവ്, ദേശ് വിഭോര്‍, ഗ്രീക്ക് പതാകയുള്ള മിനര്‍വ എവ്‌റോപി, മാര്‍ഷല്‍ ഐലന്‍ഡ് പതാകയുള്ള നിസ്സോസ് കെറോസ് എന്നിവയാണ് ഹോര്‍മുസ് കടക്കാതെ യുടേണ്‍ എടുത്തത്. ഇവയില്‍ മിക്കവയും ഇറാന്റെ ഭാഗത്തെ ഖെഷം ദ്വീപിനടുത്താണുള്ളത്.

Latest Stories

ഇന്ത്യൻ കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ; 12,980 കോടി രൂപയുടെ കേന്ദ്ര പദ്ധതി

'തളിപ്പറമ്പ് നിയോജക മണ്ഡലം നിയുക്ത എംഎല്‍എ ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അഭിവാദ്യങ്ങള്‍'; ഫലം പ്രഖ്യാപിക്കും മുമ്പേ ചെങ്കോട്ടയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പോസ്റ്റര്‍

എഐ ഉപയോഗിച്ച് ചിത്രവും ശബ്ദവും അനധികൃതമായി ഉപയോഗിക്കുന്നു; നടന്‍ അല്ലു അര്‍ജുനും ഹൈക്കോടതിയില്‍

ബുംറയുടെ ഫോമിന് ഒന്നും സംഭവിച്ചിട്ടില്ല, പക്ഷെ ഇപ്പോൾ അവൻ സ്ലോവർ ബോളുകളാണ് കൂടുതൽ എറിയുന്നത്, അതുകൊണ്ടാണ് വിക്കറ്റുകൾ നേടാത്തത്: ഇർഫാൻ പത്താൻ

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പ്രതിദിന ഉപഭോഗത്തിലും പീക്ക് ടൈം ഡിമാൻഡിലും വൻ വർധന

സംസ്ഥാനത്ത് ജ്യൂസ് കടകളിലെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നീക്കം; 510 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്

അജണ്ട പരാജയപ്പെട്ടതു കൊണ്ടാണ് ബിജെപിക്ക് ഇത് കരിദിനമായത്, ആദ്യമായി അവര്‍ പരാജയം നേരിട്ടു; ഇത് ജനാധിപത്യത്തിന്റെ വിജയം, അധികാരത്തില്‍ തുടരാനുള്ള ഭരണപക്ഷത്തിന്റെ ഗുഢാലോചനയ്‌ക്കേറ്റ തിരിച്ചടിയെന്ന് പ്രിയങ്ക ഗാന്ധി

'കുട്ടികൾ അങ്കണവാടികളിൽ എത്തണമെന്ന് നിർബന്ധമില്ല'; കനത്ത ചൂടിൽ അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമർശനത്തിൽ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം: അറസ്റ്റിലായ ലോൺ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു

മില്‍മ പാലിന്റെ വില ഉടന്‍ വര്‍ധിപ്പിച്ചേക്കും; ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം