uk

കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കാന്‍ ബ്രിട്ടൻ; അടുത്തയാഴ്ച മുതല്‍ മാസ്‌ക് വേണ്ട

ബ്രിട്ടണില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുകയാണെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. അടുത്ത വ്യാഴാഴ്ച മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ക്ലബുകളിലും ബാറുകളിലും കയറാന്‍ കോവിഡ് പാസ് വേണ്ട. വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനം ആവശ്യമില്ല.

അതേസമയം, മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ഒമിക്രോണ്‍ മൂലമുള്ള കോവിഡ് നിരക്ക് ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണു ജോണ്‍സന്റെ പ്രഖ്യാപനം.

ബൂസ്റ്റര്‍ ഡോസ് ക്യാംപെയിനും വിജയം കണ്ടതായും അദ്ദേഹം പറഞ്ഞു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിനും മൂന്നാം ഡോസ് നല്‍കി. ആകെ 3.6 കോടി ബൂസ്റ്റര്‍ ഡോസുകളാണ് വിതരണം ചെയ്തത്.

തല്‍ക്കാലം ഐസലേഷന്‍ ചട്ടങ്ങള്‍ തുടരുമെങ്കിലും മാര്‍ച്ചിനപ്പുറം നീട്ടില്ല. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ജോണ്‍സന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

Latest Stories

സഞ്ജുവിനോട് കാണിക്കുന്നത് അനീതി, ശുഭ്മൻ ഗില്ലിന് എന്തിന് ഇത്രയും അവസരങ്ങൾ?; മാനേജ്‍മെന്റിനെതിരെ വൻ ആരാധകരോഷം

എയറിൽ നിന്ന് ഇറങ്ങാനാവാതെ സ്കൈ; സൂര്യകുമാർ യാദവിന്റെ പ്രകടനത്തിൽ വൻ ആരാധകരോഷം

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ