അമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാതപേടകം, ഒരാഴ്ച്ചയ്ക്കിടെ വെടിവെച്ചിടുന്ന നാലാമത്തെ അജ്ഞാത വസ്തു- വീഡിയോ

അമേരിക്കന്‍ ആകാശത്ത് വീണ്ടും പ്രത്യക്ഷപ്പെട്ട അജ്ഞാതവസ്തു. ഒരാഴ്ചക്കിടെ അമേരിക്ക വെടിവെച്ച് വീഴ്ത്തുന്ന നാലാമത്തെ അജ്ഞാത വസ്തുവാണിത്. ഹിരോണ്‍ നദിക്ക് മുകളില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെയാണ് അവസാനമായി വെടിവെച്ചിട്ടത്.

ഒരാഴ്ച മുന്‍പ് അമേരിക്കന്‍ അതിര്‍ത്തിയില്‍ കണ്ടെത്തിയ ചൈനീസ് ബലൂണാണ് തുടക്കം. ചാര ബലൂണ്‍ ആണ് എന്ന് ആരോപിച്ച് സൗത്ത് കാരലൈന തീരത്ത് കണ്ടെത്തിയ ഇതിനെ അമേരിക്ക വെടിവെച്ചു വീഴ്ത്തിയിരുന്നു.

തുടര്‍ന്ന് അലാസ്‌കയിലും കാനഡ അതിര്‍ത്തിയിലുമാണ് അജ്ഞാത വസ്തുക്കളെ കണ്ടെത്തിയത്. ഇതിനെയെല്ലാം വെടിവെച്ച് വീഴ്ത്തിയതിന് പിന്നാലെയാണ് ഹിരോണ്‍ നദിക്ക് മുകളിലും അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്.

ഹിരോണ്‍ നദിക്ക് മുകളില്‍ കണ്ടെത്തിയത് മറ്റുള്ളവയുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന ചെറുതാണ് എന്നാണ് റിപ്പോര്‍ട്ട്. എട്ടുഭുജങ്ങളുള്ള നിലയിലാണ് അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആണ് വെടിവെച്ചുവീഴ്ത്താന്‍ ഉത്തരവിട്ടത്. എഫ്-16 യുദ്ധവിമാനം ഉപയോഗിച്ചാണ് അജ്ഞാത വസ്തുവിനെ വെടിവെച്ച് വീഴ്ത്തിയത്.

Latest Stories

ട്രംപ് VS മസ്‌ക്: സ്‌പേസ് എക്‌സുമായുള്ള ഹൈപ്പര്‍ സോണിക് റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ് വ്യോമസേന; പഴയ 'മുട്ട ശപഥം' തന്നെ ഇക്കുറിയും പ്രശ്‌നം

അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ; കീഴ് കോടതി വിധി ശരിവെച്ച് അപ്പീൽ കോടതി

1600 കോടി ബജറ്റിൽ രാമായണ, ബ്രഹ്മാണ്ഡ ചിത്രത്തിനായി രൺബീറും യഷും വാങ്ങുന്ന പ്രതിഫലം പുറത്ത്, സായി പല്ലവിക്കും റെക്കോഡ് തുക

ഗുജറാത്തിൽ പാലം തകർന്നു, വാഹനങ്ങൾ നദിയിലേക്ക് വീണു; ഒമ്പത് മരണം - വീഡിയോ

കേരളത്തില്‍ മികച്ച ചികിത്സാസൗകര്യം ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് ഇവിടെ ചികിത്സ തേടുമായിരുന്നില്ലേ; മന്ത്രി സജി ചെറിയാന്‍ പറഞ്ഞതാണ് സത്യമെന്ന് കെപിസിസി പ്രസിഡന്റ്

രാജസ്ഥാനില്‍ വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് ഉള്‍പ്പെടെ രണ്ട് മരണം

'എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം, അതിനപ്പുറത്തേക്ക് മറ്റ് നിക്ഷിപ്ത താല്‍പര്യമില്ല'; കീം പരീക്ഷ ഫലം റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ ആർ ബിന്ദു

ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമോ? യുഡിഎഫിൽ തന്നെ കൂടുതൽ പേർ പിന്തുണക്കുന്നവെന്ന സർവേ പങ്കുവച്ച് ശശി തരൂർ

'വി മുരളീധരന് ജ്യോതി മൽഹോത്രയെ അറിയാം, ആയമ്മ 2023 ൽ തന്നെ കേരളത്തിൽ എത്തിയിട്ടുണ്ട്'; സന്ദീപ് വാര്യർ

'കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസം, ആഭാസ സമരത്തിന് പൊലീസും സർക്കാരും കൂട്ട് നിന്നു'; വി ഡി സതീശൻ