കൊലപാതകക്കുറ്റത്തിന് രണ്ട് ഇന്ത്യക്കാരുടെ കൂടെ വധശിക്ഷ നടപ്പിലാക്കി യുഎഇ; ഷഹ്സാദി ഖാനെ അടക്കം ചെയ്തതായി റിപ്പോർട്ട്

ഒരു കുഞ്ഞിനെ കൊന്നുവെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഷഹ്‌സാദി ഖാന്റെ വധശിക്ഷയെക്കുറിച്ച് അറിയിച്ച അതേ ദിവസം തന്നെ കൊലപാതകക്കുറ്റം ചുമത്തി യുഎഇയിൽ രണ്ട് ഇന്ത്യക്കാരെ കൂടെ വധശിക്ഷക്ക് വിധേയരാക്കിയതായി ഫെബ്രുവരി 28 ന് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. അതേസമയം, 33 കാരിയായ ഖാന്റെ മൃതദേഹം വ്യാഴാഴ്ച (മാർച്ച് 6) സംസ്‌കരിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ബാഹ്യ പ്രചാരണ വിഭാഗം അറിയിച്ചു.

മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരെയാണ് ഷഹ്‌സാദി ഖാനെ കൂടാതെ യുഎഇ വധശിക്ഷ നടപ്പാക്കിയത്. എമിറാത്തി പൗരനെ കൊലപ്പെടുത്തിയതിന് മുഹമ്മദ് റിനാഷും ഇന്ത്യക്കാരനെ കൊലപ്പെടുത്തിയതിന് മുരളീധരൻ എന്നയാളും ശിക്ഷിക്കപ്പെട്ടു. യുഎഇയിലെ പരമോന്നത കോടതിയായ കോർട്ട് ഓഫ് കാസേഷൻ അവരുടെ വധശിക്ഷ ശരിവച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഏത് ദിവസമാണ് ഇരുവരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് സ്ത്രീകരിച്ചിട്ടില്ല.

യുഎഇയിലെ ഇന്ത്യൻ എംബസി, “ദയാ ഹർജികളും മാപ്പ് അപേക്ഷകളും അയയ്ക്കുന്നത് ഉൾപ്പെടെ സാധ്യമായ എല്ലാ കോൺസുലാർ, നിയമ സഹായങ്ങളും നൽകിയിട്ടുണ്ട്” എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കുടുംബാംഗങ്ങൾ അന്ത്യോപചാരം അർപ്പിക്കുകയും പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്ത ശേഷം വ്യാഴാഴ്ച മുഹമ്മദ് റിനാഷിനെ സംസ്‌കരിച്ചു.

2023 ഫെബ്രുവരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഷെഹ്സാദി ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം അവളുടെ അവസ്ഥയെക്കുറിച്ച് വിവരങ്ങൾ തേടി അവളുടെ പിതാവ് ഡൽഹി ഹൈക്കോടതിയെ സമീപ്പിച്ചപ്പോഴാണ് ഫെബ്രുവരി 15 ന് അവളുടെ വധശിക്ഷ നടപ്പാക്കിയതായി മാർച്ച് 3 ന് സർക്കാർ അറിയിച്ചത്. പിന്നീട്, ഫെബ്രുവരി 28 ന് എമിറാത്തി ഉദ്യോഗസ്ഥർ ഖാനെ വധിച്ചതായി ഇന്ത്യൻ എംബസിയെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ബാഹ്യ പ്രചാരണ വിഭാഗം സ്ഥിരീകരിച്ചു.

ഖാന്റെ വധശിക്ഷയെക്കുറിച്ചുള്ള അറിയിപ്പ് ഇന്ത്യൻ സർക്കാരിന് ലഭിക്കുന്നതിൽ 13 ദിവസത്തെ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഫെബ്രുവരി 16 ന് ഖാൻ തന്റെ പിതാവുമായി നടത്തിയ അവസാന ഫോൺ സംഭാഷണത്തെക്കുറിച്ച് വിവരിക്കുന്ന ഒരു റിപ്പോർട്ട് വന്നിട്ടുണ്ടെങ്കിലും, വധശിക്ഷയ്ക്ക് രണ്ട് ദിവസത്തിന് ശേഷം ഫെബ്രുവരി 17 ന് – ആ റിപ്പോർട്ട് “തെറ്റായിരുന്നു” എന്ന് ഔദ്യോഗിക സ്രോതസ്സുകൾ പത്രങ്ങളിൽ ഉദ്ധരിച്ചു. ഉത്തർപ്രദേശ് നിവാസിയായ ഖാൻ 2021 ൽ യുഎഇയിലേക്ക് യാത്ര ചെയ്യുകയും 2022 ഓഗസ്റ്റിൽ ഒരു നവജാത ശിശുവിന്റെ പരിചാരകയായി ജോലി ചെയ്യുകയും ചെയ്തു. 2022 ഡിസംബർ 7 ന്, കുഞ്ഞിന് പതിവ് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുകയും അന്നു വൈകുന്നേരം മരിക്കുകയും ചെയ്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ