ഗാസ യുദ്ധത്തിന് രണ്ടാണ്ട്; തരിശുഭൂമിയിൽ കൊടുംപട്ടിണിയിൽ ആറര ലക്ഷത്തോളം പേർ, ശുഭ പ്രതീക്ഷയിൽ ലോകം

ലക്ഷക്കണക്കിന് മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിട്ട അതിലുമധികം പേർ പലായനം ചെയ്യേണ്ടിവന്ന ഗാസ യുദ്ധത്തിന് ഇന്ന് രണ്ടു വയസ്.
സായുധ സംഘടനയായ ഹമാസ് 2023 ഒക്ടോബർ 7 നാണ് തെക്കൻ ഇസ്രയേലിൽ മിന്നലാക്രമണം നടത്തുന്നത്. അതായിരുന്നു ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ തുടക്കം. ഹമാസിന്റെ ആക്രമണത്തിൽ അന്ന് 1200 പേരാണ് കൊല്ലപ്പെട്ടത്. 1195 പേർക്കു പരുക്കേറ്റു. 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഗാസയിൽ ഇസ്രയേൽ തുടങ്ങിയ വംശഹത്യയിൽ ഇതുവരെ 67,160 പലസ്തീൻകാർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണ്. 1,69,679 പേർക്കു പരുക്കേറ്റു. ഗാസയിലെ 22 ലക്ഷം ജനങ്ങളിൽ 90 ശതമാനവും ഭവനരഹിതരായി. ആറര ലക്ഷത്തോളം ആളുകൾ കൊടുംപട്ടിണിയിലായി.

ഇസ്രായേൽ ബോംബാക്രമണവും ഉപരോധവും ഗാസയിലെ സിവിൽ അടിസ്ഥാന സൗകര്യങ്ങളെ പൂർണമായും തകർച്ചയിലേക്ക് നയിച്ചു. മലിനജല സംസ്കരണം, മാലിന്യ നിർമാർജനം, കുടിവെള്ള പ്രശ്‌നം, ഇന്ധന വിതരണം എന്നിവയെയാണ് അത് ബാധിച്ചത്. ഇസ്രായേൽ ഇന്ധന വിതരണം വിച്ഛേദിച്ചതിനാൽ പ്രതിദിനം 130,000 ക്യുബിക് മീറ്റർ മലിനജലമാണ് കടലിലേക്ക് പുറന്തള്ളപ്പെട്ടിരുന്നത്. ഗാസയിലെ 92 ശതമാനം വീടുകളും 72 ശതമാനം കെട്ടിടങ്ങളുമാണ് യുദ്ധത്തിൽ തകർന്നു വീണത്.

തുടക്കത്തിൽ വ്യോമാക്രമണം നടത്തിയ ഇസ്രയേൽ, പിന്നീട് കരയാക്രമണത്തിലേക്ക് ഗാസയിൽ നിന്ന് വലിയതോതിൽ അഭയാർഥിപ്രവാഹം ആരംഭിച്ചു. ഹമാസിൻ്റെ സാന്നിധ്യം ആരോപിച്ച് ആശുപത്രികളും സ്‌കൂളുകളും വരെ ഇസ്രയേൽ സൈന്യം തകർത്തു. ബന്ദികളെ വിട്ടയക്കണമെന്ന ആവശ്യം ഹമാസ് നിരാകരിച്ചതോടെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഉപരോധം മൂലം ഗാസ കൊടുംപട്ടിണിയിലായി.

ഖത്തറിന്റെ മധ്യസ്‌ഥതയിൽ നവംബർ 23ന് ഒരാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഉടമ്പടിപ്രകാരം 105 ഇസ്രയേൽ തടവുകാരും 240 പലസ്‌തീൻ തടവുകാരും മോചിതരായി. ഡിസംബർ ഒന്നിന് ഇസ്രയേൽ ഏകപക്ഷീയമായി ആക്രമണം പുനരാരംഭിച്ചു. ഹമാസിന്റെ സൈനിക വിഭാഗം തലവനും ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനുമായ മുഹമ്മദ് ദെയ്‌ഫിനെ ജൂലൈ 13 ന് ഇസ്രയേൽ വധിച്ചു. പിന്നാലെ ഒക്ടോബറിൽ ഹമാസ് തലവൻ യഹ്യ സിൻവറിനെയും ഇസ്രയേൽ സൈന്യം വരവരുത്തി.

2025 ജനവരി 15ന് ഗാസയിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചു. വെടിനിർത്തൽ ധാരണ ഹമാസ് ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രയേൽ വീണ്ടും ആക്രമണം ആരംഭിച്ചു. ഗാസയിലേക്കുള്ള സഹായ വിതരണം കൂടി ഇസ്രയേൽ തടഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ലോക രാജ്യങ്ങൾ ഗാസയിൽ ഇസ്രേയൽ നടത്തുന്ന വംശഹത്യക്കെതിരെ രംഗത്തെത്തി. എന്നാൽ ഒരു ഘട്ടത്തിലും വഴങ്ങാൻ ഇസ്രേയൽ തയാറായിരുന്നില്ല. ഇസ്രായേൽ സൈന്യത്തിൻ്റെ ബോംബിംഗിൽ 50 ദശലക്ഷം ടൺ അവശിഷ്ടങ്ങളും അപകടകരമായ വസ്‌തുക്കളുമാണ് ഗാസയിലെ മണ്ണിൽ അടിഞ്ഞുകൂടിയിരിക്കുന്നത്. അവയിൽ മനുഷ്യാവശിഷ്‌ടങ്ങളും പതിനായിരക്കണക്കിന് ബോംബുകളും അടങ്ങിയിട്ടുണ്ട്.

ഒടുവിലിപ്പോൾ രണ്ട് വർഷമായി രക്തരൂക്ഷിതമായി മാറിയ ഗാസയെ മോചിപ്പിക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാനപദ്ധതിയിൽ ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്‌ഥതയിൽ ഇസ്രയേലും ഹമാസും ചർച്ച നടത്തുകയാണ്. ഗാസയിലെ യുദ്ധത്തിന് ഇന്നു 2 വർഷം തികയുമ്പോൾ, ഈജിപ്തിലെ ഷാമെൽ ഷെയ്ഖ് റിസോർട്ടിലാണ് ചർച്ച നടക്കുന്നത്. ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ച ചെയ്യുക. ബന്ദികളുടെ മോചനമാണ് ഇസ്രയേൽ അജൻഡ. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും കൈമാറ്റത്തിനൊപ്പം ഇസ്രയേൽ വെടിനിർത്തലും സേനാ പിന്മാറ്റവുമാണ് ഹമാസിൻ്റെ ലക്ഷ്യം.

ഗാസ പിടിച്ചടക്കൽ ഒരു സ്വപ്‌നമായിരുന്ന നെതന്യാഹുവിന് വീണുകിട്ടിയ അവസരമായിരുന്നു 2023 ഒക്ടോബർ 7 ലെ ഹമാസിന്റെ ആക്രമണം. രണ്ട് വർഷം മുൻപ് ഏകദേശം 23 ലക്ഷം ജനങ്ങൾ ജീവിച്ചിരുന്ന ഒരു നാട് ഇന്ന് തരിശുഭൂമിയാണ്. ഇസ്രായേൽ വംശഹത്യക്ക് രണ്ടാണ്ട് തികയവേ പശ്ചിമേഷ്യയിൽ സമാധാനപ്പുലരി വിരിയുമെന്ന പ്രതീക്ഷയിലാണ് ലോകം. ഈജിപ്തിലെ സമാധാന ചർച്ചകളെ ഏറെ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ