പാകിസ്ഥാനിൽ പറന്നിറങ്ങി തുർക്കിയുടെ സൈനിക വിമാനം; ആയുധങ്ങൾ എത്തിച്ചതായി റിപ്പോർട്ട്, മിസൈലുകൾ എത്തിച്ച് ചൈനയും, യുദ്ധത്തിനുള്ള തയാറെടുപ്പോ?

പെഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് പിന്തുണ അറിയിച്ചതിന് പിന്നാലെ തുർക്കിയുടെ സൈനിക വിമാനങ്ങൾ ആയുധങ്ങളുമായി പാകിസ്ഥാനിൽ എത്തിയതായി റിപ്പോർട്ട്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം തുർക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെർക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്ഥാനിലെത്തിയത്. പടക്കോപ്പുകൾ, ആയുധങ്ങൾ, ഡ്രോണുകൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, ടാങ്ക് വേധ മിസൈലുകൾ അടക്കമുള്ളവ വിമാനത്തിൽ എത്തിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

പാക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ളത് കറാച്ചിയിലാണ്. ഇവിടേയ്ക്കാണ് തുർക്കിയുടെ വിമാനം പറന്നിറങ്ങിയത്. പാകിസ്ഥാനും തുർക്കിയും തമ്മിൽ പ്രതിരോധ സഹകരണമുണ്ട്. തുർക്കിയുടെ ബെയ്‌റാക്തർ ഡ്രോണുകൾ പാകിസ്ഥാൻ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്. ബെയ്‌റാക്തറിന് പുറമെ തുർക്കിയുടെ പുതിയ ലോയിറ്ററിങ് അമ്യുണിഷനുകളും പാകിസ്ഥാൻ വാങ്ങിയെന്നാണ് സംശയം.

ഇതിന് പുറമെ പാകിസ്താന് ചൈന ദീർഘദൂര മിസൈലുകൾ എത്തിച്ചതായും സംശയങ്ങളുണ്ട്. ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ് പാകിസ്ഥാൻ എന്ന സംശയം ബലപ്പെടുകയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുക്കും.

Latest Stories

'ഇന്ത്യയിലുള്ളവർക്ക് ആശങ്ക വേണ്ട, 25 കോടി ബാരൽ എണ്ണ ശേഖരമുണ്ട്'; കരുതൽ എണ്ണ ശേഖരത്തിൻ്റെ കണക്ക് പുറത്തുവിട്ട് കേന്ദ്രസർക്കാർ

പാചകവാതക വില കുത്തനെ കൂട്ടി കേന്ദ്രം: ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ, വാണിജ്യ സിലിണ്ടറിന് 115 രൂപയും

'രാഹുൽ സൈക്കോപാത്ത്, അബോർഷൻ ഭീഷണിയിലൂടെ സമ്മതിപ്പിച്ചത്'; ജാമ്യം റദ്ദാക്കണമെന്ന ഹർജിയുമായി ആദ്യ പരാതിക്കാരി

മുൻ കോണ്‍ഗ്രസ് എംഎൽഎ എവി ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാൻ

സഞ്ജുവും ബുംറയുമില്ലായിരുന്നെങ്കിൽ ഇന്ത്യ ഉറപ്പായും തോറ്റേനേ: സൂര്യകുമാർ യാദവ്

'ഞങ്ങളെ ഇന്ത്യയിൽ നിന്നും രക്ഷിക്കൂ റൊണാൾഡോ'; ക്രിസ്റ്റ്യാനോയോട് അപേക്ഷിച്ച് ഇന്ത്യയിൽ കുടുങ്ങിയ വിന്‍ഡീസ് താരം

ഞാൻ പ്രവചിച്ച പോലെ ഇന്ത്യ തോൽക്കുമായിരുന്നു, പക്ഷെ സഞ്ജുവിന്റെ ക്യാച്ച് അവൻ എടുത്തില്ല, അതുകൊണ്ടാണ് ഇന്ത്യ ജയിച്ചത്'; ന്യായീകരണവുമായി മുൻ പാക് താരം

ഇന്ത്യക്ക് വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരുണ്ട്, അവരെ തോൽപ്പിക്കുന്നത് അസാധ്യമാണ്: ഹാരി ബ്രൂക്ക്

വൈദ്യുതി രാഷ്ട്രീയത്തിന്റെ ഇരട്ടമുഖം: ദേശീയ ഗ്രിഡും ആണവ കരാറും – കേരളത്തിലെ അധികാര നരേറ്റിവുകളുടെ വാഗ്വാദം

ഇന്ത്യക്ക് അനുമതി നല്‍കാന്‍ മാത്രം അമേരിക്ക ആരാണ്?; റഷ്യന്‍ എണ്ണ, ഇന്ത്യക്ക് 30 ദിവസത്തെ ട്രംപിന്റെ ഇളവനുവദിക്കല്‍; മിണ്ടാട്ടം മുട്ടിയ മോദി സര്‍ക്കാരിന് മേല്‍ ചോദ്യശരങ്ങള്‍