വെടിനിര്‍ത്തിയാല്‍ ഗാസ പുനര്‍നിര്‍മിക്കുമെന്ന് തുര്‍ക്കി; അല്‍ ശിഫ ആശുപത്രി പൂര്‍ണമായി ഒഴിപ്പിച്ച് ഇസ്രയേല്‍; നെതന്യാഹുവിനെതിരെ പ്രതിഷേധം

ഇസ്രായേല്‍ സൈന്യം വെടിനിര്‍ത്തിയാല്‍ ഗാസയിലെ ആശുപത്രികളും സ്‌കൂളുകളും കെട്ടിടങ്ങളും പുനര്‍നിര്‍മിക്കാന്‍ തയാറെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കി ഗാസയെ സഹായിക്കാന്‍ സന്നദ്ധമാണ്. എന്നാല്‍, ഇസ്രയേല്‍ ഇവിടെ വെടിനിര്‍ത്തമെന്നും അദേഹം ആവശ്യപ്പെട്ടു.

സൈന്യം ഗാസയില്‍ എത്തിയതോടെ ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് ഇസ്രായേലില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനം നടന്നു. തെല്‍അവീവില്‍നിന്ന് ജറൂസലമിലെ നെതന്യാഹുവിന്റെ ഓഫിസിലേക്കു നടന്ന പ്രകടനത്തില്‍ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നിരുന്നു.

അതേസമയം, ദിവസങ്ങള്‍ നീണ്ട ഉപരോധത്തിനും ആക്രമണത്തിനുമൊടുവില്‍ ഗാസയിലെ അല്‍ ശിഫ ആശുപത്രി പൂര്‍ണമായി ഇസ്രായേല്‍ സേന ഒഴിപ്പിച്ചു. 650ഓളം രോഗികളടക്കം ഏഴായിരത്തോളം പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. അതിനിടെ, യു.എന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പിന് സമീപത്തെ അല്‍ ഫാഖൂറ സ്‌കൂളിനുനേരെ ഇന്നലെ രാവിലെ നടന്ന വ്യോമാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. രണ്ടാം തവണയാണ് സ്‌കൂളില്‍ ആക്രമണം നടക്കുന്നത്.

കിടപ്പുരോഗികളെ ഉള്‍പ്പെടെ തോക്കിന്‍മുനയില്‍ ഭീഷണിപ്പെടുത്തി ഒരു മണിക്കൂറിനകം ഒഴിയാന്‍ രാവിലെ ആവശ്യപ്പെടുകയായിരുന്നുവെന്ന് അല്‍ ശിഫ ഡയറക്ടര്‍ മുഹമ്മദ് അബൂസാല്‍മിയ പറഞ്ഞു. ഗുരുതര നിലയിലുള്ളവരെ കട്ടില്‍ ഉള്‍പ്പെടെയും നടക്കാനാകാത്തവരെ വീല്‍ചെയറിലുമാണ് പുറത്തിറക്കിവിട്ടത്.

കുറേ പേര്‍ മറ്റ് ആശുപത്രികളില്‍ അഭയംതേടിയെങ്കിലും മറ്റുള്ളവര്‍ തെക്കന്‍ ഗസ്സ ലക്ഷ്യമാക്കി നീങ്ങി. ഒഴിഞ്ഞുപോകുന്നതിനിടെ വനിതകളെ തുണിയുരിഞ്ഞ് ദേഹപരിശോധനക്ക് വിധേയരാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയുടെ നിയന്ത്രണം സൈനികരുടെ കൈയിലാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ