ബുധനാഴ്ചയ്ക്കുള്ളിൽ കരാർ ഒപ്പുവച്ചില്ലെങ്കിൽ ബോംബിടും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ മുന്നറിയിപ്പ് ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്.

വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ഇറാനിലെ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഒരുപക്ഷേ ഞാൻ വെടിനിർത്തൽ നീട്ടില്ല, പക്ഷേ ഉപരോധം നിലനിൽക്കും. അതിനാൽ നിർഭാഗ്യവശാൽ ഞങ്ങൾക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും’ എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ശ്രമങ്ങൾ സ്തംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ. പാകിസ്ഥാനിൽ അടുത്തിടെ നടന്ന പരോക്ഷ ചർച്ചകൾ ഉൾപ്പെടെ നിരവധി ചർച്ചകൾ വിജയകരമായിരുന്നില്ല.

Latest Stories

ഇറാനിയൻ കപ്പലിനുനേരെ വെടിയുതിർക്കുന്ന വീഡിയോ പുറത്തുവിട്ട് യുഎസ്; ചർച്ച ഇല്ലെന്ന് ഇറാൻ

ആദ്യം മുന്നറിയിപ്പ് നല്‍കി, പിന്നെ എഞ്ചിന്‍ റും നശിപ്പിച്ചു; ഇറാനിയന്‍ കപ്പല്‍ അമേരിക്ക പിടിച്ചെടുത്തെന്ന് ട്രംപ്; തിരിച്ചടി നല്‍കുമെന്ന് ഇറാന്‍; 'അമേരിക്കയുടേത് സായുധ കടല്‍ക്കൊള്ള'

പാലക്കാട് അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു; പ്രതി പിടിയിൽ

ഞാൻ അവന്മാരുമായി ഒരു ബെറ്റ് വെച്ചിരുന്നു, ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്നവർക്ക് എന്റെ ബാറ്റ് സമ്മാനമായി നൽകുമെന്ന്, അത് ഫലിച്ചു: ശ്രേയസ് അയ്യർ

'സാരമില്ലടാ', മൂന്നു ക്യാച്ചുകൾ പാഴാക്കിയ ശശാങ്കിനെ ശകാരിക്കാതെ ചേർത്ത് നിർത്തി ശ്രേയസും പോണ്ടിങ്ങും; താരങ്ങളുടെ പ്രവർത്തിയിൽ കൈയടിച്ച് ആരാധകർ

തിരുവനന്തപുരത്ത് വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; അപകടം രാത്രി പന്ത്രണ്ടരയോടെ

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഐഎം

ചൂടിന് ആശ്വാസം, അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇന്നും നാളെയും സാധാരണയെക്കാള്‍ 3 മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി കൂട്ടയടി, ഇപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ ഫലം വന്നശേഷം ഇത് 'മാരത്തോണ്‍ അടി'യായി മാറുമെന്ന് വി ശിവന്‍കുട്ടി

സതീശനെ കുത്താന്‍ കെസിയോട് വെള്ളാപ്പള്ളിയുടെ സ്‌നേഹം; വേണുഗോപാല്‍ വളരെ മിടുക്കനാണ്, സതീശന്‍ ടിവിയില്‍ വന്ന് കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കളി നിയന്ത്രിച്ചതും പ്രശ്‌നങ്ങള്‍ പരിഹരിച്ചതും കെസി