ഹോർമുസ് അടച്ചുള്ള ഇറാന്റെ ഭീഷണിക്ക് യുഎസ് വഴങ്ങുമെന്ന് കരുതേണ്ട; ഇറാന് മുന്നറിയിപ്പ് നല്‍കി ട്രംപ്

ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ തള്ളി അമേരിക്ക. ഹോർമുസ് അടയ്ക്കാനുള്ള ഇറാന്റെ നീക്കം യുഎസിനെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമമാണ്. ആ ഭീഷണിക്ക് യുഎസ് വഴങ്ങുമെന്ന് കരുതേണ്ടെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാന്റേത് സമ്മർദ്ദതന്ത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇറാൻ റവല്യൂഷനറി ഗാർഡ് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടാൻ തീരുമാനിച്ചത്. അമേരിക്ക വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ചെന്നും ഇറാനിയൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കും നേരെയുള്ള നാവിക ഉപരോധം പിൻവലിച്ചില്ലെന്നും റവല്യൂഷനറി ഗാർഡ്സ് പ്രസ്താവനയിൽ പറഞ്ഞു.

പശ്ചിമേഷ്യയിൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് കപ്പലുകൾ യാത്ര തുടരരുതെന്ന് റവല്യൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിനെ സമീപിച്ചാൽ ശത്രുവുമായി സഹകരിക്കുന്നതായി കണക്കാക്കുമെന്നും നിയമം ലംഘിക്കുന്ന കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്നും ഇറാൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്