ലോകാരോഗ്യ സംഘടനയില്‍നിന്ന് അമേരിക്ക പിന്മാറും; ഇനി സംഘടനയ്ക്ക് സാമ്പത്തിക സഹായമില്ല; ഊര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കടുത്ത തീരുമാനങ്ങളുമായി ട്രംപ്

ലോകാരോഗ്യസംഘടനയില്‍നിന്ന് അമേരിക്ക പിന്മാറുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘടനയ്ക്ക് ഇനി മുതല്‍ സാമ്പത്തിക സഹായം നല്‍കില്ല. ലോകാരോഗ്യസംഘട കോവിഡിനെയും മറ്റു ആരോഗ്യ പ്രതിസന്ധികളെയും തെറ്റായി കൈകാര്യം ചെയ്തു. കാലാവസ്ഥാ സംരക്ഷണത്തിനുള്ള പാരിസ് കരാറില്‍നിന്നും പിന്മാറുമെന്നും അദേഹം വ്യക്തമാക്കി.

2021ല്‍ ട്രംപിന് വേണ്ടി കലാപം ഉണ്ടാക്കിയ 1600 പേര്‍ക്ക് മാപ്പ് നല്‍കി. ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാന്‍ നീതിന്യായ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഊര്‍ജ്ജ അടിയന്തരാവസ്ഥായും അദേഹം പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് ട്രംപ് അധികാരം ഏറ്റെടുത്തത്. ജോ ബൈഡന്‍ സ്വന്തം അതിര്‍ത്തി സംരക്ഷിക്കാതെ മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ പോയി. താന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്നും അദേഹം പറഞ്ഞു. ഇത് സംബന്ധിച്ച എക്സിക്യൂട്ടിവ് ഓര്‍ഡറില്‍ ഒപ്പുവയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കടന്നുകയറിയ ക്രിമിനലുകളെ പുറത്താക്കും. ട്രാന്‍സ് ജെന്ററുകള്‍ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.

പനാമ കനാല്‍ തിരിച്ചുപിടിക്കും. ഇവിടെയുള്ള ചൈനയുടെ നിയന്ത്രണം നിര്‍ത്തലാക്കും എന്നും ട്രംപ് ചടങ്ങില്‍ വ്യക്തമാക്കി. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ ചടങ്ങില്‍ 47-ാം പ്രസിഡന്റായാണ് അദേഹം സ്ഥാനം ഏറ്റെടുത്തത്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

പിന്നീടാണ് ഡൊണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസാണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. മുന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണും തന്റെ മാതാവും ഉപയോഗിച്ച ബൈബിള്‍ കൈയില്‍ പിടിച്ചാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്.

Latest Stories

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ

മാനസികാരോഗ്യ പ്രതിസന്ധി: ഓരോ 43 സെക്കന്റിലും ഒരു ആത്മഹത്യ, ലോകം നിശ്ശബ്ദമായി തകർന്നുകൊണ്ടിരിക്കുന്നു

വന്യജീവി ആക്രമണം തടയാൻ ഒറ്റമൂലിയില്ല; പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടേയുള്ളൂ, വിഷയം അഡ്രസ്സ് ചെയ്യാനുള്ള സമയം നൽകണം: മന്ത്രി ഷിബു ബേബി ജോൺ

എസ്ഐ റാങ്ക് പട്ടിക: കാലാവധി തീരുന്നതിന് മുൻപ് 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരൂരങ്ങാടിയിൽ ലോറിയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം; കോഴിക്കോടും മലപ്പുറത്തും കാസർകോ‍ഡും എൻഐഎ പരിശോധന

'സത്യത്തിന്റെയും നുണയുടെയും മിശ്രിതം', സമാധാന കരാറിൽ ഹോർമുസും ആണവായുധവും ഉണ്ടെന്ന ട്രംപിന്റെ അവകാശവാദങ്ങൾ നിഷേധിച്ച് ഇറാൻ

പെരിയ ഇരട്ടക്കൊലക്കേസ്: കൂട്ടപരോള്‍ വിവാദമായതിന് പിന്നാലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു

ശബരിമല സ്വര്‍ണക്കൊള്ള; തട്ടിയെടുത്തത് പൂശിയ സ്വര്‍ണം; കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയിൽ വയോധികന് ദാരുണാന്ത്യം

വൈഭവ് അടുത്ത ഐപിഎൽ കിരീടം ഞങ്ങൾക്ക് നേടി തരും: റിയാൻ പരാഗ്