ആജീവനാന്ത വിലക്ക് മറികടക്കാൻ പുതിയ വഴിയുമായി ട്രംപ്; കണ്ട്പിടിച്ച് നിരോധിച്ച് ട്വിറ്റർ

നിരോധനം ഏർപ്പെടുത്തിയ ട്വിറ്ററിൽ ട്രൂത്ത് സോഷ്യലിന്റെ പോസ്റ്റുകളുമായി മുൻ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ചാണ് വീണ്ടും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

@PresTrumpTS എന്ന യൂസർ ഐഡിയിലുള്ള അക്കൗണ്ട് വഴിയാണ് പോസ്റ്റുകൾ മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടു പിന്നാലെയായിരുന്നു നിരോോധനം ഏർപ്പെടുത്തിയിരുന്നത്.

2021 ജനുവരി ആറിന് നടന്ന ക്യാപിറ്റോൾ ആക്രമണത്തിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങൾ ട്രംപിന്റെ അക്കൗണ്ടുകൾ നിരോധിച്ചത്. ജനങ്ങളെ ആക്രമണത്തിന് പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിന് വിലക്കേർപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ ‘ട്രൂത്ത് സോഷ്യൽ’ എന്ന പേരിൽ ട്രംപ് പുതിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ ചെവ്വഴ്ച്ച നിരോധിക്കപ്പെട്ട അക്കൗണ്ടിൽ ഹഫ്‌പോസ്റ്റ് റിപ്പോർട്ട് പ്രകാരം 210 ട്വീറ്റുകളുണ്ടായിരുന്നു. എല്ലാം ട്രംപിന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽനിന്ന് പകർത്തിയവയായിരുന്നു.

ട്വിറ്ററിൽ ട്രംപിന്റെ സാന്നിധ്യം നിലനിർത്താനാണ് ഇത്തരത്തിൽ പ്രവർത്തിച്ചത്. ഏപ്രിൽ മുതൽ പ്രവർത്തിച്ചു തുടങ്ങിയ ഈ അക്കൗണ്ട് വഴി ട്രംപിന്റെ ആജീവാനന്ത ട്വിറ്റർ വിലക്ക് മറികടക്കാനായിരുന്നു ശ്രമം.

ട്വിറ്ററിൽ നിന്ന് വിലക്ക് നേരിട്ടവർക്ക് മറ്റു അക്കൗണ്ടുകളുണ്ടാക്കിയോ അവരെ പ്രതിനിധീകരിക്കുന്ന അക്കൗണ്ടുകൾ വഴിയോ സമൂഹ മാധ്യമത്തിൽ തുടരാനാകില്ലെന്നാണ് കമ്പനിയുടെ നിലപാട്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ