അടുത്ത പത്ത് ദിവസത്തേക്ക് ഇറാനെ ആക്രമിക്കില്ല; താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്

ഇറാനെതിരെ നടക്കുന്ന ആക്രമണം അടുത്ത 10 ദിവസത്തേക്ക് ഉണ്ടായിരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണിതെന്നാണ് ട്രംപ് അവകാശവാദം. ടെഹ്‌റാനുമായുള്ള ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നുണ്ടെന്നും ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

‘ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം 2026 ഏപ്രില്‍ 6 വരെ ഊര്‍ജ്ജ പ്ലാന്റിന് നേരെയുള്ള ആക്രമണം നാല്‍ക്കാലികമായി നിര്‍ത്തുന്നു. ചര്‍ച്ചകള്‍ നടക്കുന്നു…വളരെ നന്നായി തന്നെ മുന്നോട്ട് പോകുന്നു’, ട്രംപ് കുറിച്ചു.

ഏഴ് ദിവസത്തേക്ക് ആക്രമണം നിര്‍ത്താനാണ് ഇറാന്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ താന്‍ അത് പത്ത് ദിവസമായി നീട്ടുകയായിരുന്നുവെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചു. വളരെ മികച്ച രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചു.

Latest Stories

അഭിഷേകിന്റെ ബാറ്റിംഗ് കണ്ട് എനിക്ക് വെറുപ്പാണ്, വെറുതെ കാണികളെ രസിപ്പിക്കാൻ സിക്സറുകൾ മാത്രം അടിച്ചാൽ പരാജയം ഉറപ്പാണ്: യോഗ്‌രാജ് സിംഗ്

പ്ലേ ഓഫിലേക്ക് ആർക്കും കയറാം, ആദ്യം നീയൊക്കെ കപ്പ് അടിക്ക് അതാണ് വലിയ കാര്യം: സഞ്ജീവ് ഗോയങ്ക

മുഖ്യമന്ത്രിയുടെ കയ്യിലുള്ളതിനേക്കാള്‍ ചിത്രങ്ങള്‍ ഞങ്ങളുടെ കയ്യിലുണ്ട്, അതിന് കൂടി മറുപടി പറഞ്ഞു പോകൂ; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ഡി. സതീശന്‍

ആരോടും ഒരു തരത്തിലുള്ള മോശം വാക്കും ഉപയോഗിക്കാതെ സംസാരിക്കുന്ന അങ്ങേയറ്റം മാന്യനായ ഒരു രാഷ്ട്രീയനേതാവ്; എം. ലിജുവിനെ കുറിച്ച് പ്രമുഖ മാധ്യമപ്രവർത്തക സ്‌മൃതി പരുത്തിക്കാട്

പശ്ചിമേഷ്യൻ സംഘർഷം: ചർച്ചകൾക്കായി യോഗം വിളിച്ച് പ്രധാനമന്ത്രി; നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ യോഗം ചേരും

വി. ഡി. സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി അല്ലെങ്കിൽ എസ്ഡിപിഐ വോട്ടുകൾ വേണ്ടെന്ന് പറയണം; ഇതൊന്നും മഞ്ചേശ്വരത്ത് വിലപ്പോകില്ല : കെ. സുരേന്ദ്രൻ

2006-ല്‍ ഗോള്‍വാള്‍ക്കറുടെ ഫോട്ടോക്ക് മുന്നില്‍ താണുവണങ്ങിയത് ഏത് ഡീല്‍ ആയിരുന്നു? വി.ഡി. സതീശനെതിരെ മുഖ്യമന്ത്രി

നിയമസഭയ്ക്ക് ആവശ്യമുള്ള ശബ്ദം: എം ലിജുവിനെ അവിടെ എത്തിക്കേണ്ടതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അനിവാര്യത

വ്യഭിചാരവും വില്പനയും: നവോത്ഥാനത്തിന്റെ മുഖം കീറുന്ന കേരളത്തിന്റെ സദാചാര രാഷ്ട്രീയം

കേരളം ചുട്ടുപൊള്ളുന്നു.. സാധാരണയിലും 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്