ട്രംപ് ഭരണകൂടത്തിന്റെ വര്‍ക്ക് പെര്‍മിറ്റിലെ പുത്തന്‍ പരിഷ്‌കാരം, 1000 കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും; ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കൊപ്പം ആശ്രിതരുടെ ഭാവിയും തുലാസില്‍

യുഎസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് (ഡിഎച്ച്എസ്) കൊണ്ടുവന്ന പുതിയ വര്‍ക്ക് പെര്‍മിറ്റ് നയമാറ്റം മൂലം ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും അവരുടെ ആശ്രിതര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടേക്കും. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ അംഗീകാര രേഖകളുടെ(ഇഎഡി) ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ അനുവദിക്കുന്നത് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി നിര്‍ത്തിവെച്ചിരിക്കുകയാണ്. യുഎസ് പൗരന്മാരല്ലാത്തവര്‍ക്ക് രാജ്യത്ത് ജോലി ചെയ്യുന്നതിന് ആവശ്യമായ നിയമപരമായ വര്‍ക്ക് പെര്‍മിറ്റുകളാണ് അവതാളത്തിലായിരിക്കുന്നത്. യഥാസമയം പുതുക്കി നല്‍കാത്തപക്ഷം നിരവധി തൊഴിലാളികളെ നേരിട്ട് ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

2025 ഒക്ടോബര്‍ 30-നോ അതിനുശേഷമോ ഇഎഡി പുതുക്കുന്നതിനായി അപേക്ഷ നല്‍കുന്നവര്‍ക്ക് ഇനി ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ ലഭിക്കില്ലെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് പറയുന്നത്. വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വിശദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇനി മുതല്‍ അപേക്ഷകള്‍ക്ക് അംഗീകാരം ലഭിക്കൂ എന്നും യുഎസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇതുവരെ, പുതുക്കല്‍ അപേക്ഷകള്‍ അംഗീകാരത്തിനായി കാത്തിരിക്കുന്ന കാലം തൊഴിലാളികള്‍ക്ക് 540 ദിവസം വരെ ജോലിയില്‍ തുടരാമായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ പുതിയ നിയമം അനുസരിച്ച്, നിലവിലെ ഇഎഡി കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കലിന് അംഗീകാരം ലഭിക്കാത്ത ഏതൊരാളും ഉടന്‍ ജോലി നിര്‍ത്തണമെന്നാണ് തീര്‍പ്പ്.

ഇഎഡി യുടെ കാലാവധി തീരുന്നതിന് 180 ദിവസം മുമ്പ് അത് പുതുക്കാനുള്ള അപേക്ഷ നല്‍കേണ്ടതുണ്ട്. ഇഎഡി പുതുക്കല്‍ അപേക്ഷ ഫയല്‍ ചെയ്യാന്‍ എത്രത്തോളം കാലതാമസം എടുക്കുന്നോ അത്രത്തോളം അവര്‍ക്ക് തൊഴില്‍ അംഗീകാരത്തിലോ ഡോക്യുമെന്റേഷനിലോ വീഴ്ചയുണ്ടാകാമെന്നാണ് ഡിഎച്ച്എസ് ലാഘവത്തോടെ അറിയിച്ചിരിക്കുന്നത്. ഇതോടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളും ആശ്രിതരും വലിയ ആശങ്കയിലായി കഴിഞ്ഞു. ഇതിനകം തന്നെ ഇന്ത്യക്കാരില്‍ കുറച്ചധികം പേര്‍ ഗ്രീന്‍ കാര്‍ഡ് വിസാ കാലാവധിയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലാണ്. യുഎസ് വിസ നിയമങ്ങള്‍ കര്‍ക്കശമാക്കിയതോടെ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് ഇന്ത്യക്കാരേയാണ്. കാരണം യുഎസില്‍ പ്രൊഫഷണല്‍ വിസയില്‍ ഏറ്റവും അധികം പേര്‍ എത്തിയിട്ടുള്ളത് ഇന്ത്യയില്‍ നിന്നാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി