യുദ്ധം അവസാനിച്ചിട്ടില്ല, ഇറാന്റെ ശക്തി കേന്ദ്രങ്ങൾ തകർക്കാതെ ഇത് അവസാനിക്കില്ല: ബെഞ്ചമിൻ നെതന്യാഹു

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ്റെ പക്കലുള്ള ആണവ ശക്തി കേന്ദ്രങ്ങൾ തകർക്കാതെ ഇസ്രയേൽ യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

‘യുദ്ധത്തിൻ്റെ പേരിൽ ഞങ്ങളെ പലരും തരംതാഴ്ത്തി. ഇറാൻ്റെ ആണവോർജ്ജം ഇപ്പോഴും അവിടെയുണ്ട്. ഞങ്ങൾക്ക് ഇനിയും പല കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ട്’ എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം.

അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അമേരിക്കയും ഇറാനും വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ആക്രമണം തുടരുകയാണ്. ഇറാൻ്റെ ജനവാസ മേഖലയിൽ ആക്രമണം നടത്തി അമേരിക്ക ആദ്യം തന്നെ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ആക്രമത്തെ വിമർശിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു.

തുടർന്ന് തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയായിരുന്നു. ഗൾഫിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കുമെന്നായിരുന്നു ഇറാൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ ഭാഗമായി ഇന്ന് കുവൈത്തിൽ ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു.

Latest Stories

'വർക്ക് ഫ്രം ഹോമിലേക്ക് പോകുക, ഇന്ധന ഉപയോഗം കുറയ്ക്കണം, സ്വർണം വാങ്ങരുത്'; നിർദേശങ്ങളുമായി നരേന്ദ്ര മോദി

ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ കുവൈത്തിൽ വീണ്ടും ഡ്രോൺ ആക്രമണശ്രമം

'നിലവിലെ ചെന്നൈ ടീമിലേക്ക് എം എസ് ധോണി വരാൻ ആഗ്രഹിക്കുന്നില്ല'; തുറന്ന് പറഞ്ഞ് അനിൽ കുംബ്ലെ

'ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വം, മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറട്ടെ'; മുഖ്യമന്ത്രി വിജയ്ക്ക് ആശംസകൾ നേർന്ന് പിണറായി വിജയൻ

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്, രാജിക്കത്ത് കൈമാറി

തമിഴ് തായ് വാഴ്ത്ത് അവഗണിച്ച് വന്ദേമാതരം ചൊല്ലി; വിജയ്‍യുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിവാദം

സംസ്ഥാനത്ത് വേനൽമഴ തുടരും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

'തമിഴ്‌നാടിന്റെ ചരിത്രത്തിൽ ഒരു പുതിയ യുഗം പിറക്കുകയാണ്'; മുഖ്യമന്ത്രി വിജയ്‌യെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

'മലപ്പുറം ജില്ല വിഭജിക്കുക, നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുക'; പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കേണ്ട ലിസ്റ്റ് നിരത്തി തിരൂർ സബ് കളക്ടർ

സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ്‌ക്കൊപ്പം തന്നെ വേദിയിൽ തിളങ്ങി തൃഷയും, ആലിംഗനം ചെയ്ത് നടന്റെ അമ്മ ശോഭ; വൈറലായി ദൃശ്യങ്ങൾ