യുദ്ധം അവസാനിക്കുന്നു, ഒടുവിൽ ട്രംപ് കീഴടങ്ങുന്നു? ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ നീക്കം

ഇറാനെതിരെയുള്ള യുദ്ധം അവസാനിക്കുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാതെ തന്നെ അവസാനിപ്പിക്കാനാണ് നീക്കം. ഉപദേശകരുമായി ട്രംപ് ഇതുസംബന്ധിച്ച ആശയം പങ്കുവെച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുളള സങ്കീര്‍ണമായ നടപടികള്‍ നീട്ടിവയ്ക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായും ട്രംപുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ എണ്ണ പാടങ്ങളും വൈദ്യുത നിലയങ്ങളും അടക്കം നശിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാനുമായി ഗൗരവമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാകണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്.

എന്നാൽ ഹോര്‍മൂസ് അടച്ചിടാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ യുഎസ് അവരുടെ എണ്ണ പാടങ്ങള്‍, വൈദ്യുതി ഉത്പാദന നിലയങ്ങള്‍, ഖാര്‍ഗ് ദ്വീപ് തുടങ്ങി മറ്റ് പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം ആക്രമിക്കുമെന്നാണ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. ഇറാനിലേക്ക് കുടിവെള്ളം ശുദ്ധീകരിച്ചെത്തുന്ന ഇടങ്ങളും ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

Latest Stories

പോക്സോ കേസ് പ്രതി ജയിൽചാടി; മണിക്കൂറുകൾക്കകം പിടികൂടി പോലീസ്

വൈഭവ് എതിർ ടീമിൽ കളിക്കാത്തത് ഞങ്ങളുടെ ഭാഗ്യമാണ്: റിയാൻ പരാഗ്

ദുബെ എനിക്കെതിരെ ഏത് ഷോട്ട് കളിക്കുമെന്ന് എനിക്കറിയാമായിരുന്നു, എന്റെ കുരുക്കിൽ അവൻ പെട്ടു: രവീന്ദ്ര ജഡേജ

ധോണിയെ നേരിട്ട് കാണുമ്പോൾ എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്: രവീന്ദ്ര ജഡേജ

കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ കേരളത്തിൽ ബിജെപി ഒരൊറ്റ സീറ്റിലും ജയിക്കില്ല; കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫിന് ഉണ്ടാകും : എം.വി. ഗോവിന്ദൻ

ഇറാനിലെ ഇസ്ഫഹാനിലെ ആയുധകേന്ദ്രത്തിന് നേര്‍ക്ക് അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബ്; ആക്രമണ സ്ഥലങ്ങളുടെ ഫോട്ടോയോ വീഡിയോയോ പങ്കുവെച്ചാല്‍ വധശിക്ഷയെന്ന് ഇറാന്‍ ഭരണകൂടം

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രില്ലില്ല; മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വി.ഡി. സതീശൻ

ഗതാഗതം തടസപ്പെടുത്തി, പ്രചാരണത്തിന് കൂടുതല്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചു; ടിവികെ നേതാവ് വിജയ്‌ക്കെതിരെ കേസ്‌

തൃണമൂലിന് ശേഷം ബിജെപിയില്‍; ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ബിജെപിയില്‍ ചേര്‍ന്നു

കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അല‍ർട്ട്