പോരാട്ടം സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും വേണ്ടി; ഉക്രൈനെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് സെലന്‍സ്‌കി

ഉക്രൈനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രസിഡന്‍് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. ഉക്രൈന്റെ പോരാട്ടം സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും വേണ്ടിയാണെന്ന് സെലന്‍സ്‌കി പറഞ്ഞു. ഓണ്‍ലൈനില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉക്രൈന്‍ ശക്തരാണ് ആര്‍ക്കും തങ്ങളെ തകര്‍ക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ സംരക്ഷണത്തിവായി ഉക്രൈന്‍ പട്ടാളക്കാര്‍ കനത്ത വില നല്‍കുന്നു. ഉക്രൈന്‍ ജനത ഒന്നടങ്കം പോരാട്ടത്തിലാണ് ഇതിനെ തങ്ങള്‍ അതിജീവിക്കും. യൂറോപ്യന്‍മാര്‍ കരുത്തരും ശക്തരുമാണ് എന്ന് തങ്ങള്‍ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തുടങ്ങിവെച്ച യുദ്ധത്തില്‍ രാജ്യത്തിന്റെ സംരക്ഷണത്തിനായി ഉക്രൈന്‍ പട്ടാളക്കാര്‍ കനത്ത വില നല്‍കുന്നു. ഉക്രൈന്‍ ജനത ഒന്നടങ്കം പോരാട്ടത്തിലാണ് ഇതിനെ തങ്ങള്‍ അതിജീവിക്കും എന്നും സെലന്‍സ്‌കി പറഞ്ഞു.

പോരാട്ടത്തില്‍ ഉക്രൈന്‍ ഒറ്റയ്ക്കാണ്. യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ക്കൊപ്പമാണ് എന്ന് തെളിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ മറ്റ് രാജ്യങ്ങളെ പോലെയാകാനാണ് ഉക്രൈന്‍ ആഗ്രഹിക്കുന്നത് എന്നും പ്രസിഡന്റ് വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ