സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടവെ പേന ലീക്കായി; ചൂടായി ചാള്‍സ് രാജാവ്- വീഡിയോ

വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക വസതിയായ ഹില്‍സ്ബറോ കാസ്ല്‍ സന്ദര്‍ശിക്കവെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടാന്‍ നല്‍കിയ പേന ലീക്കായതില്‍ ക്ഷുഭിതനായി ചാള്‍സ് രാജാവ്. ഒപ്പിട്ട ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച അദ്ദേഹം ‘ഇത്തരം കാര്യങ്ങള്‍ സഹിക്കാനാവില്ല’ എന്ന് പ്രതികരിച്ചു.

‘ദൈവമേ, ഞാനിതു (പേന) വെറുക്കുന്നു’ എന്നു പറഞ്ഞ് കുനിഞ്ഞ് പേന ഭാര്യ കാമിലയ്ക്ക് നല്‍കി. ചാള്‍സ് കൈയിലെ മഷി തുടയ്ക്കുന്നതിനിടെ ‘ഓഹ്, ഇതെല്ലായിടത്തും പരക്കുകയാണല്ലോ’ എന്നാണ് കാമില പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്.

അമ്മ എലിസബത്ത് രാജ്ഞിയുടെ മരണത്തിന് ശേഷമാണ് ചാള്‍സ് യുകെയുടെ രാജാവായി ചുമതലയേറ്റത്. കിങ്സ് ചാള്‍സ് മൂന്നാമന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുക. ഭാര്യ കാമില പാര്‍ക്കര്‍ രാജപത്നിയാകും.പരമാധികാരത്തിന്റെ കടമകളെ കുറിച്ചും ഉത്തരവാദിത്വങ്ങളെ കുറിച്ചും ആഴത്തില്‍ ബോധ്യമുണ്ടെന്ന് അധികാരമേറ്റ ശേഷം ചാള്‍സ് പറഞ്ഞു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി