ഞെട്ടല്‍ മാറാതെ അമേരിക്കന്‍ ജനത; ടിക് ടോക്കില്‍ അക്കൗണ്ടെടുത്ത് ട്രംപ്; യുവാക്കളെ ആകര്‍ഷിക്കാനെന്ന് വിലയിരുത്തല്‍

ടിക് ടോക്കിനെതിരെ നിലപാടെടുത്ത മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടിക് ടോക്ക് അക്കൗണ്ടുമായി രംഗത്ത്. അമേരിക്കയിലെ യുവതലമുറയെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ നീക്കം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ടിക് ടോക്ക് നിരോധിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയ്ക്ക് മുന്‍പേ തന്നെ ടിക് ടോക്കിനെതിരെ നിലപാടെടുത്ത് ശ്രദ്ധ നേടിയ ഭരണാധികാരിയായിരുന്നു ട്രംപ്. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ കീഴിലുള്ള ആപ്പിനെതിരെ സുരക്ഷ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായാണ് അന്ന് ട്രംപ് രംഗത്തെത്തിയത്.

ട്രംപിന്റെ ടിക് ടോക്ക് അക്കൗണ്ട് അമേരിക്കന്‍ ജനതയില്‍ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപ് യുവജനങ്ങളെ കൈയിലെടുക്കാനാണ് ടിക് ടോക്കില്‍ അക്കൗണ്ടെടുത്തതെന്നാണ് വിലയിരുത്തല്‍. എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡനും ടിക് ടോക്കില്‍ സജീവമായതോടെയാണ് ട്രംപിന്റെ പുതിയ നീക്കം.

നിലവില്‍ അമേരിക്കന്‍ ജനതയിലെ 170 മില്യണ്‍ ആളുകള്‍ ടിക് ടോക്ക് ഉപയോഗിക്കുന്നുണ്ട്. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിക്ക് ടോക്ക്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ