തായ്‌ലന്റ്-കംബോഡിയ സംഘര്‍ഷം; സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടതായി ഡൊണാള്‍ഡ് ട്രംപ്

തായ്‌ലന്റ്-കംബോഡിയ സംഘര്‍ഷത്തില്‍ ഇടപെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു രാജ്യതലവന്മാരുമായും താന്‍ വ്യാപാരകരാര്‍ മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ നടത്തിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇരുവരും ഉടന്‍തന്നെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

തായ്‌ലന്റ്-കംബോഡിയ രാജ്യങ്ങളുടെ തലവന്മാരുമായി നല്ല ചര്‍ച്ചയാണ് ഉണ്ടായത്. ഇരുവരും ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ നിലവില്‍ വരുത്താനും സമാധാനം പുനഃസ്ഥാപിക്കാനും താത്പര്യപ്പെടുന്നവരാണ്. യുഎസുമായി വ്യാപാരചര്‍ച്ചകള്‍ നടത്താനും താത്പര്യമുണ്ട്. എന്നാല്‍ സംഘര്‍ഷം അവസാനിപ്പിക്കാതെ അത് നടക്കില്ലെന്ന് ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തി വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലേക്ക് കടക്കും. അങ്ങനെ ഉണ്ടായാല്‍ വ്യാപാരകരാറിലും ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും ട്രംപ് അറിയിച്ചു. നേരത്തെ ഇന്ത്യ-പാക് സംഘര്‍ഷത്തിലും ഇടപെട്ടതായും അതേ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

ആയുധങ്ങളും ആണവായുധങ്ങളുമുപയോഗിച്ച് സംഘര്‍ഷം തുടര്‍ന്നാല്‍ വ്യാപാര കരാറുണ്ടാക്കില്ലെന്ന് താന്‍ പറഞ്ഞുവെന്നും ഇതോടെ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ നടപ്പിലാക്കിയെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ വെടിനിര്‍ത്തല്‍ ഉണ്ടായത് പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമാണെന്നും ആരും മധ്യസ്ഥത വഹിച്ചില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി