തായ്‌ലൻഡ്- കംബോഡിയ സംഘർഷം രൂക്ഷം; പീരങ്കിയും കുഴിബോംബും റോക്കറ്റ് ആക്രമണവും തുടരുന്നു, ഒമ്പത് മരണം

തായ്‌ലൻഡും കംബോഡിയയും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു. കംബോഡിയയുമായുള്ള അതിർത്തി തായ്‌ലൻഡ് അടച്ചു. ഒരു രാജ്യങ്ങളും തമ്മിൽ സൈനിക തലത്തിലുള്ള ഏറ്റമുട്ടൽ ആരംഭിച്ചു. കംബോഡിയയുടെ റോക്കറ്റ് ആക്രമണത്തിൽ ഒമ്പത് സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് തായ്‌ലൻഡ് പറയുന്നത്. 14 പേർക്ക് പരിക്കേറ്റതായും തായ് സൈന്യം വ്യക്തമാക്കി.

കംബോഡിയ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമിക്കുകയാണെന്ന് തായ്‌ലൻഡ് കുറ്റപ്പെടുത്തി. വ്യാഴാഴ്‌ച രാവിലെ മുതലാണ് അതിർത്തിയിൽ സംഘർഷം രൂക്ഷമായത്. ഇരുരാജ്യങ്ങളും തമ്മിൽ ഏറെക്കാലമായി തർക്കത്തിലുള്ള സുരിൻ പ്രവിശ്യയിലെ താ മുൻ തോം ടെംപിളിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. ഇവിടേക്ക് കംബോഡിയ പീരങ്കി ആക്രമണവും റോക്കറ്റ് ആക്രമണവും നടത്തി. പിന്നാലെ തായ് സൈന്യം പ്രത്യാക്രമണം നടത്തി.

രാവിവെ 8:20ന് കംബോഡിയ മൂ പായിലെ തായ് സൈനിക കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയതോടെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കംബോഡയിയിൽ തായ് സൈന്യം ആക്രമണം നടത്തി. കഴിഞ്ഞ ദിവസം കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് തായ് സൈനികർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ കാലുകൾ സ്ഫോടനത്തിൽ നഷ്ടമായി. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം വഷളായിരുന്നു.

കംബോഡിയയുടെ സ്ഥലങ്ങൾ പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് കംബോഡിയൻ സൈന്യം ആരോപിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനെ തുടർന്ന് പരസ്പ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക തലത്തിലുള്ള ഏറ്റമുട്ടൽ ആരംഭിച്ചത്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ