വൈറ്റ് ഹൗസിന് മുന്നില്‍ ഇനി ടെസ്ലയും; ഡൊണാള്‍ഡ് ട്രംപ് വാങ്ങിയത് മോഡല്‍ എസ്

വിപണിയില്‍ പ്രതിസന്ധി നേരിടുന്ന ഇലോണ്‍ മസ്‌കിന്റെ ടെസ്ല കമ്പനിയെ പിന്തുണയ്ക്കാന്‍ പുതിയ നടപടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെസ്ല കാര്‍ വാങ്ങിയാണ് ഡൊണാള്‍ഡ് ട്രംപ് മസ്‌കിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. എസ് മോഡല്‍ ടെസ്ല കാറാണ് ഡൊണാള്‍ഡ് ട്രംപ് വാങ്ങിയത്.

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സിയുടെ തലപ്പത്ത് ഇലോണ്‍ മസ്‌കിനെ നിയമിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലേറെ ജീവനക്കാരെ പിരിച്ചുവിടാന്‍ മസ്‌ക് നടപടി ആരംഭിച്ചിരുന്നു. എന്നാല്‍ യുഎസില്‍ ഇത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി.

മസ്‌കിന്റെ നടപടിയ്ക്ക് പിന്നാലെ യുഎസിലെ ടെസ്ല ഷോറൂമുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധക്കാര്‍ അണിനിരക്കുകയും കാര്‍ കമ്പനിയുടെ ഓഹരികള്‍ കുത്തനെ ഇടിയുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ട്രംപ് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. വൈറ്റ് ഹൗസിലെത്തിച്ച അഞ്ച് കാറുകളും പരിശോധിച്ച ശേഷം ചുവപ്പ് നിറത്തിലുള്ള എസ് മോഡല്‍ ട്രംപ് നേരിട്ട് തിരഞ്ഞെടുക്കുകയായിരുന്നു.

മോഡല്‍ എസിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് കാറുകളെല്ലാം മനോഹരമായിട്ടുണ്ടെന്നും ട്രംപ് വിലയിരുത്തി. മികച്ച ഒരു ഉത്പന്നമാണിതെന്നും ജീവിതവും ഊര്‍ജം മുഴുവനും ഇതിനുവേണ്ടി മാറ്റിവെച്ച ഇലോണിനോട് ശരിയായ രീതിയില്ല പെരുമാറിയതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 85,000 ഡോളറിന്റെ ചെക്ക് നല്‍കിയാണ് ട്രംപ് മോഡല്‍ എസ് സ്വന്തമാക്കിയത്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ