ആറിനു മുകളിലുള്ള ക്ലാസുകളില്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ ഇനി വരേണ്ടതില്ലെന്ന് താലിബാന്‍

പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ച് സ്‌കൂളുകള്‍ തുറന്ന് മണിക്കൂറുകള്‍ക്കകം അടച്ച് താലിബാന്‍.  ആറാം ക്ലാസിനു മുകളിലുള്ള ക്ലാസുകളില്‍ പഠിക്കാന്‍ പെണ്‍കുട്ടികള്‍ വരേണ്ടതില്ല എന്നാണ് താലിബാന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ഇസ്ലാമിക നിയമത്തിനും അഫ്ഗാന്‍ സംസ്‌കാരത്തിനും അനുസൃതമായി ഒരു പദ്ധതി തയ്യാറാക്കുന്നത് വരെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച്ച അറിയിച്ചതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ബക്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘എല്ലാ ഗേള്‍സ് ഹൈസ്‌കൂളുകളും ആറാം ക്ലാസിന് മുകളില്‍ വിദ്യാര്‍ത്ഥിനികളുള്ള സ്‌കൂളുകളും അടുത്ത ഉത്തരവ് വരെ അടഞ്ഞുകിടക്കുമെന്ന് അറിയിക്കുന്നു,” വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

പാശ്ചാത്യ പിന്തുണയുള്ള പ്രസിഡന്റ് അഷ്‌റഫ് ഘനിയുടെ സര്‍ക്കാരിനെ കീഴ്പ്പെടുത്തി താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം പതിനായിരക്കണക്കിന് ആളുകള്‍ രാജ്യം വിട്ട് പലായനം ചെയ്യുകയും തുടര്‍ന്ന് അധ്യാപകരുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം സമ്മതിച്ചിരുന്നു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ