കാശ്മീരിലെ സുസ്ഥിരത ഉറപ്പാക്കുന്ന ശ്രമങ്ങളെ തീവ്രവാദി ആക്രമണം ഇല്ലാതാക്കും; ജനങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്തും; അപലപിച്ച് താലിബാന്‍

പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ രംഗത്തെത്തി താലിബാന്‍. ആക്രമണം കാശ്മീരിലെ സുസ്ഥിരത ഉറപ്പാക്കുന്ന ശ്രമങ്ങളെ ഇല്ലാതാക്കുന്നതാണെന്നും ഇതു കൂടുതല്‍ ഒറ്റപ്പെടുത്തുന്നതിനെ സാധിക്കുവെന്നും ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭീകരാക്രമണത്തെ അപലപിച്ച താലിബാന്‍ വിദേശകാര്യമന്ത്രാലം ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

അതേസമയം, ഭീകരസംഘടന ലഷ്‌കറെ തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറായ സൈഫുള്ള കസൂരിയാണ് പഹല്‍ഗാം ആക്രമണം ആസൂത്രണംചെയ്തതെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫീസ് സയിദിന്റെ വിശ്വസ്ത അനുയായിയായ കസൂരി ഇന്ത്യക്കെതിരായ നീക്കങ്ങളുടെ മുന്‍നിരയിലുണ്ട്. ലഷ്‌കറെ തൊയ്ബയുടെ പെഷവാര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് തലവനായ കസൂരി, സംഘടനാവൃത്തങ്ങളില്‍ ഖാലിദ് എന്നപേരിലാണ് അറിയപ്പെടുന്നത്.

ലഷ്‌കറെ തൊയ്ബയിലും ജമാഅത്തെ ഉദ്ദവയിലും നിര്‍ണായക പങ്കുവഹിച്ച കസൂരി ജമാഅത്തെ ഉദ്ദവയുടെ രാഷ്ട്രീയ വിഭാഗമായ മില്ലി മുസ്ലിം ലീഗി (എംഎംഎല്‍)ലും നേതൃപദവി വഹിച്ചിരുന്നു. ലഷ്‌കറെ തൊയ്ബയുടെതന്നെ മറ്റൊരു പേരായാണ് ജമാഅത്ത് ഉദ്ദവയെ യുഎസ് വിദേശകാര്യവകുപ്പ് പരിഗണിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയില്‍പ്പെട്ട സംഘടനയാണ് എംഎംഎല്‍. ഏറെക്കാലമായി ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിച്ച കസൂരി പാകിസ്താനിലെ ജിഹാദി പ്രസ്ഥാനത്തിലെ പ്രധാന നേതാവായി മാറി.

ബൈസരണ്‍ താഴ്വരയിലെ വെടിവെപ്പിന്റെ കടിഞ്ഞാണ്‍ കസൂരിക്കായിരുന്നെങ്കിലും ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു തല്‍ഹ എന്നീ മൂന്നുപേരാണ് ആക്രമണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നതെന്ന് അന്വേഷണസംഘം കണക്കുകൂട്ടുന്നു. മറ്റുരണ്ടുപേര്‍കൂടി സംഘത്തിലുണ്ടായിരുന്നതായും സംശയമുണ്ട്. യഥാക്രമം മൂസ, യൂനുസ്, ആസിഫ് എന്നിങ്ങനെയാണ് മൂവരും അറിയപ്പെടുന്നത്. നേരത്തേ പൂഞ്ചില്‍ നടന്ന ആക്രമണത്തിലും ഈ സംഘം പങ്കെടുത്തതായി സൂചനയുണ്ട്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി