പാകിസ്ഥാനിലെ സാഹചര്യങ്ങള്‍ മാറി മറിയുന്നു; അസീം മുനീറിന്റെ നീക്കങ്ങളില്‍ അസ്വാഭാവികത; ജാഗ്രതയോടെ ഇന്ത്യ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയോട് അടിയറവ് പറഞ്ഞെങ്കിലും പാകിസ്ഥാനില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ അതീവ ജാഗ്രതയിലാണ് ഇന്ത്യ. പഹല്‍ഗാം ഭാകരാക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ ശക്തമാക്കിക്കൊണ്ട് പരമാധികാരം പിടിച്ചെടുക്കാനാണ് പാക് സൈനിക മേധാവി അസീം മുനീറിന്റെ ശ്രമമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്നതാണ് നിലവിലെ പാകിസ്ഥാനിലെ സംഭവവികാസങ്ങള്‍. പാകിസ്ഥാന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ആസിഫ് അലി സര്‍ദാരിയെ നീക്കി സൈനിക മേധാവിയായ അസിം മുനീറിനെ അധികാരത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അസീം മുനീര്‍ ജൂലൈയില്‍ മൂന്ന് തവണ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനയും പ്രസിഡന്റിനെയും സന്ദര്‍ശിച്ചിരുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഭരണതലത്തിലെ മാറ്റത്തിന് മുന്നോടിയാണെന്ന് ചില പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് പദത്തില്‍ നിന്ന് മാറാന്‍ ആസിഫ് അലി സര്‍ദാരിക്കു മേല്‍ സമ്മര്‍ദം ശക്തമാണെന്നാണ് റിപ്പോര്‍ട്ട്.

ഷെഹ്ബാസ് ഷെരീഫിന്റെ പിന്തുണയോടെയാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാകിസ്ഥാനെ പാര്‍ലമെന്ററി രീതിയില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ മാതൃകയിലേക്ക് മാറ്റാനും നീക്കം നടത്തുന്നതായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ മുന്നില്‍ മുട്ടുമടക്കിയ പാകിസ്ഥാന് നേരത്തെ പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കാന്‍ സൈന്യത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

കാര്‍ഷികമേഖലയ്ക്ക് ഉള്‍പ്പെടെ മാറ്റിവയ്ക്കേണ്ടിയിരുന്ന തുക പ്രതിരോധത്തിനായി മാറ്റിയതോടെ അടിസ്ഥാന സൗകര്യവികസനം ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്. എന്നാല്‍ അധികാര മാറ്റത്തെ കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് വ്യക്തമാക്കി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ പാകിസ്ഥാനില്‍ വീണ്ടും പട്ടാള ഭരണം ഉണ്ടായാല്‍ അത് ഇന്ത്യയെയും പ്രതികൂലമായി ബാധിക്കും. ഇന്ത്യയിലെ ഭീകരവാദത്തിന് ആയുധവും പണവും നല്‍കി സഹായിച്ചിരുന്നത് പാക് സൈന്യമാണെന്ന് നേരത്തെ പാക് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍