പെൺകുട്ടികൾക്ക് പ്രത്യേക ക്ലാസ് മുറി, പഠിപ്പിക്കാൻ അധ്യാപികമാർ മാത്രം; പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് താലിബാൻ

അഫ്​ഗാനിസ്ഥാനിലെ സർവകലാശാലകളിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ് മുറികൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി താലിബാൻ പുറത്തിറക്കിയ പുതിയ ചട്ടങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പെൺകുട്ടികൾ ഹിജാബ് ധരിക്കണമെന്നും പെൺകുട്ടികളെ പഠിപ്പിക്കുക അധ്യാപികമാർ മാത്രമായിരിക്കുമെന്നും താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൽ ബഖി ഹഖാനി വ്യക്തമാക്കി.

അത്യാവശ്യ ഘട്ടങ്ങളിൽ അധ്യാപകരുടെ ക്ലാസിൽ പെൺകുട്ടികൾ ഇരിക്കേണ്ടി വന്നാൽ ശരിയത്ത് പ്രകാരമുള്ള വേഷം ധരിക്കണമെന്നും ആൺകുട്ടികൾ ഉള്ള ക്ലാസ് മുറികളാണെങ്കിൽ കർട്ടനിട്ട് വേർതിരിക്കണമെന്നും നിർദ്ദേശമുണ്ട്.

ഇസ്ലാമിക വേഷം നിർബന്ധമാണെന്ന് വ്യക്തമാക്കിയെങ്കിലും പെൺകുട്ടികൾ മുഖം മറയ്​ക്കണോ എന്നതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല.

Latest Stories

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ

മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ