സല്‍മാന്‍ റഷ്ദിയുടെ ആരോഗ്യ നിലയില്‍ പുരോഗതി, വെന്റിലേറ്ററില്‍ നിന്ന് മാറ്റി; കോടതിയില്‍ കുറ്റം നിഷേധിച്ച് അക്രമി

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് കുത്തേറ്റ ഇന്ത്യന്‍ വംശജനായ പ്രശസ്ത ആംഗലേയ സാഹിത്യകാരന്‍ സല്‍മാന്‍ റഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ റഷ്ദി സംസാരിച്ച് തുടങ്ങിയെന്നും മുറിയില്‍ അല്‍പ ദൂരം നടന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതര നിലയില്‍ കഴിഞ്്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സല്‍മാന്‍ റഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. അദ്ദേഹം പങ്കെടുത്ത പരിപാടിയിലെ വേദിയിലേക്ക് ഓടിക്കയറിയ അക്രമി അദ്ദേഹത്തെ കുത്തുകയും മുഖത്ത് ഇടിക്കുകയുമായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റര്‍ വഴി് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 24കാരനായ ഹാദി മതാറാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഹാദി മാതാറിനെ സ്റ്റേറ്റ് പോലീസ് ജെയിംസ്ടൗണില്‍ നിന്ന് ചൗതൗക്വാ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. ഇയാളുടെ മാതാവിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹാദി മതാറിന് എതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

1988 ല്‍ പുറത്തിറങ്ങിയ റഷ്ദിയുടെ സത്താനിക് വേഴ്സസ് എന്ന പുസ്തകം മത നിന്ദയുടെ പേരില്‍ വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഇറാന്റെ ആത്മീയാചാര്യനായ ആയുത്തള്ള ഖൊമേനി റഷ്ദിയെ വധിക്കാനായി ഫത്വ പുറപ്പെടുവിച്ചിരുന്നു.

Latest Stories

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്