കൊറോണ; പടിഞ്ഞാറൻ രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ റഷ്യ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു

കൊറോണ വൈറസിന്റെ ആഘാതം വഷളാക്കാനും പരിഭ്രാന്തി സൃഷ്ടിക്കാനും അവിശ്വാസം വിതയ്ക്കാനും റഷ്യൻ മാധ്യമങ്ങൾ പാശ്ചാത്യർക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി യൂറോപ്യൻ യൂണിയൻ രേഖകളുടെ അടിസ്ഥാനത്തിൽ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലെന്നും പറഞ്ഞ് ക്രെംലിൻ (റഷ്യ) ബുധനാഴ്ച ആരോപണം നിഷേധിച്ചു.

ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ജർമ്മൻ, ഫ്രഞ്ച് ഭാഷകളിൽ വ്യാജവാർത്തകൾ ഓൺലൈനിൽ എത്തിക്കുന്ന റഷ്യൻ പ്രചാരണം, പരസ്പരവിരുദ്ധവും ആശയക്കുഴപ്പമുണ്ടാക്കുന്നതും ക്ഷുദ്രകരവുമായ റിപ്പോർട്ടുകൾ ഉപയോഗിക്കുന്നുവെന്നും, പകർച്ചവ്യാധിയോടുള്ള യൂറോപ്യൻ യൂണിയന്റെ പ്രതികരണങ്ങളെ ആശയവിനിമയം നടത്തുന്നത് ബുദ്ധിമുട്ടിലാക്കുന്നുവെന്നും യൂറോപ്യൻ യൂണിയൻ രേഖയിൽ പറയുന്നു.

“കോവിഡ് -19 സംബന്ധിച്ച് റഷ്യൻ സ്റ്റേറ്റ് മീഡിയയും ക്രെംലിൻ അനുകൂല സ്ഥാപനങ്ങളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയാണ്,”ഒമ്പത് പേജുള്ള മാർച്ച് 16 ലെ യൂറോപ്യൻ യൂണിയൻ ആഭ്യന്തരരേഖയിൽ പറയുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി