സുനിത വില്യംസിന്റെയും കൂട്ടാളിയുടെയും മടങ്ങി വരവ് അനിശ്ചിതത്വത്തിൽ; ഹീലിയം ചോർച്ചയും സ്റ്റാർലൈനറിന്റെ സാങ്കേതിക തകരാറും ചർച്ചയാകുന്നു

ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യൻ വംശജയും അമേരിക്കൻ ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസ്, സഹപ്രവർത്തകനായ ബുച്ച് വിൽമോർ എന്നിവർ തിരികെ മടങ്ങാത്തതിൽ ചോദ്യങ്ങൾ ഉയരുന്നു. ഒരു ആഴ്ചത്തെ ബഹിരാകാശ യാത്രക്കായി പോയവർ 21 ദിവസമായിട്ടും ഭൂമിയിലേക്ക് മടങ്ങി വരാനാവാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഘടിപ്പിച്ചിട്ടുള്ള ബഹിരാകാശ കാപ്‌സ്യൂളിൽ കഴിയുകയാണ്.

ബോയിങ്ങ് കമ്പനിയുടെ പ്രതിച്ഛായയെ തന്നെ ഇത് ബാധിച്ചിരിക്കുകയാണ്. 2024 ജൂൺ 5 ന് ബോയിങ്ങിൻ്റെ സ്റ്റാർലൈനറിൽ ആയിരുന്നു ഇവർ ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. ജൂൺ 13 ന് ആയിരുന്നു മടക്കം ഷെഡ്യൂൾ ചെയ്‌തിരുന്നത്. ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് ശേഷം 14ന് തിരിച്ചെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് അത് 22 ലേക്കും തുടർന്ന് 26 ലേക്കും മാറ്റി. ഇപ്പോൾ ഇവരുടെ യാത്ര അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ബോയിംഗ് സ്റ്റാർലൈനറിന്റെ ബഹിരാകാശ പേടകത്തെ ബാധിച്ച സാങ്കേതിക പ്രശ്‌നങ്ങളും ഹീലിയം ചോർച്ചയുമാണ് മടക്കം വൈകുന്നതിന്റെ കാരണമെന്നാണ് റിപ്പോർട്ടുകൾ.

എഞ്ചിനീയർമാർ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടെ അവർക്ക് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശയാത്രികർ കുടുങ്ങിയിട്ടില്ലെന്നും സാങ്കേതിക ബുദ്ധിമുട്ടുകൾ ദൗത്യത്തിന് ഭീഷണിയല്ലെന്നും നാസയും ബോയിംഗ് ഉദ്യോഗസ്ഥരും തറപ്പിച്ചുപറയുന്നു.

നിലവിൽ ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരിക്കുന്ന ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന് കൂടുതൽ കാലം അവിടെ നില നിൽക്കാനുള്ള കഴിവുണ്ട്. നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറയുന്നതനുസരിച്ച്, സ്റ്റാർലൈനറിന് സാധാരണ സാഹചര്യങ്ങളിൽ 45 ദിവസം വരെ ഡോക്ക് ചെയ്യാനാകും. എന്നിരുന്നാലും, ആവശ്യമെങ്കിൽ, ഓൺബോർഡിലെ വിവിധ ബാക്കപ്പ് സംവിധാനങ്ങൾ ഉപയോഗിച്ച് ഈ കാലയളവ് 72 ദിവസം വരെ നീട്ടാവുന്നതാണ്.

ഈ സമയം കൊണ്ട് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനും മിഷൻ കൺട്രോളർമാർക്കും എഞ്ചിനീയർമാർക്കും മതിയായ സമയം ലഭിക്കുമെന്നാണ് കരുതുന്നത്. പ്രശ്‌നങ്ങൾ പരിഹരിച്ചുകഴിഞ്ഞാൽ, സ്റ്റാർലൈനർ വില്യംസിനെയും വിൽമോറിനെയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് സ്റ്റീവ് സ്റ്റിച്ച് ഉറപ്പിച്ചു പറയുന്നു.

അതേസമയം ബഹിരാകാശയാത്രികരെ രക്ഷിക്കാനായി സ്‌പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗൺ ബഹിരാകാശത്തേക്ക് പുറപ്പെടുന്നു എന്ന തരത്തിലുള്ള ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ അത്തരത്തിലുള്ള സ്‌പേസ് എക്‌സിൻ്റെ സഹായം ആവശ്യമില്ലെന്നാണ് നാസയും ബോയിംഗ് ഉദ്യോഗസ്ഥരും പറയുന്നത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്