'കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം'; പുതിയ നിയമവുമായി താലിബാൻ

കന്യകയായ ഒരു പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ. കുടുംബനിയമ ഉത്തരവ് പ്രകാരം ദമ്പതികൾ തമ്മിലുള്ള വേർപിരിയലിന്റെ തത്വങ്ങൾ എന്ന് പേരിട്ടിരിക്കുന്ന 31 വകുപ്പുകളുള്ള നിയമാവലിയിലാണ് ഇക്കാര്യമുള്ളത്.

താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ നിയമാവലിക്ക് അംഗീകാരം നൽകി. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം, വിവാഹമോചനം, പുരുഷ രക്ഷിതാക്കളുടെ അധികാരം എന്നിവ സംബന്ധിച്ച നിയമങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്.

പ്രായപൂർത്തിയായ കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം. എന്നാൽ ഒരു ആൺകുട്ടിയുടെയോ അല്ലെങ്കിൽ മുമ്പ് വിവാഹിതയായ ഒരു സ്ത്രീയുടെയോ മൗനത്തെ ഇത്തരത്തിൽ സ്വയമേവ സമ്മതമായി കണക്കാക്കില്ല. അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങളിൽ നിലവിലുള്ള ആചാരങ്ങൾക്ക് നിയമപരമായ സാധുത നൽകുന്നതാണ് ഈ പുതിയ നിയമങ്ങളെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

Latest Stories

'വിജയ്‌യോട് അസൂയയില്ല, സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ല'; രജനികാന്ത്

48 മണിക്കൂറിനിടെ രണ്ടാമത്തെ വിലവർധന; ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി

ശിവഗിരി മഠവുമായി ബന്ധപ്പെട്ട ഒൻപത് പേർ ജയിച്ചു, ആറ് പേരെയെങ്കിലും മന്ത്രിമാരാക്കണം; സമുദായങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി വകുപ്പ് മന്ത്രിയുണ്ടാകണം: സ്വാമി സച്ചിദാനന്ദ

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പിബിയിലും അതൃപ്‌തി; 5 അംഗങ്ങൾ എതിർത്തു

വിജയ് മുഖ്യമന്ത്രിയായി എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി, സ്റ്റാലിനുമായുള്ള ബന്ധം വ്യക്തിപരം മാത്രം: രജനീകാന്ത്

കേരള കോണ്‍ഗ്രസ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനം ഇല്ല; ഒരു മന്ത്രി സ്ഥാനവും, ചീഫ് വിപ്പ് പദവിയും

ഹോർമുസ് കടന്ന് 20,000 ടൺ എൽപിജി കപ്പൽ ഇന്ത്യയിലെത്തി; 'സിമി' ഹോർമുസ് കടക്കുന്ന ഇന്ത്യയുടെ പതിനൊന്നാമത്തെ കപ്പൽ

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, അടുത്ത 3 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'62 വയസുള്ള വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ അനാരോഗ്യമുള്ള പ്രതിപക്ഷ നേതാവ് വരുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം, തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ല'; സിപിഐഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ വിമർശനം

ആഗോള അയ്യപ്പ സംഗമം വലിയ അബദ്ധം, ഇടതു സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടി; സിപിഎമ്മിൽ വിമർശനം