അധികാരം നിലനിർത്താൻ വേണ്ടി വ്യോമാക്രമണങ്ങൾ മറയാക്കുകയാണ്, ഇസ്രായേലിൽ രൂക്ഷമായ രാഷ്ട്രീയ സംഘർഷം; ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം

ഇസ്രായേലിന്റെ ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്നതിനും അധികാരത്തിൽ സ്വന്തം പിടി നിലനിർത്തുന്നതിനുമുള്ള പ്രചാരണത്തിന് “മറ” നൽകുന്നതിനാണ് ചൊവ്വാഴ്ച ഗാസയിൽ വെടിനിർത്തൽ ലംഘിച്ച വ്യോമാക്രമണത്തിന് ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതെന്ന് ഇസ്രായേലിലെ പ്രതിഷേധക്കാർ ആരോപിച്ചു. ഷിൻ ബെറ്റ് ആഭ്യന്തര സുരക്ഷാ സേവനത്തിന്റെ തലവനെ പുറത്താക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇസ്രായേലിൽ രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ചുവരികയാണ്.

“[ഗാസയിലെ] ഈ ആക്രമണം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുള്ള ഒരു ഉപകരണമായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. [അവർ] പ്രവർത്തിക്കുന്ന രീതി ഈ ബാഹ്യ ഭീഷണി സൃഷ്ടിക്കുകയും ശബ്ദമുയർത്തുന്നവരെ ജനാധിപത്യ വിരുദ്ധരാണെന്ന് ആരോപിക്കുകയും ചെയ്യുക എന്നതാണ്.” ഇസ്രായേൽ നാവികസേനയിലെ മുൻ മുതിർന്ന ഉദ്യോഗസ്ഥയും പ്രതിഷേധങ്ങളുടെ സംഘാടകയുമായ ഓറ പെലെഡ് നകാഷ് പറഞ്ഞു. ഗാസയിൽ നിലവിൽ ഹമാസ് തടവിൽ വച്ചിരിക്കുന്നതോ അല്ലെങ്കിൽ മുമ്പ് തടവിലാക്കിയിരിക്കുന്നതോ ആയ ഇസ്രായേലി ബന്ദികളെ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പുകളും ഈ ആഴ്ച പ്രകടനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ ഉടനടി വെടിനിർത്തൽ കരാർ ആവശ്യപ്പെടുന്ന പ്രസ്താവനകളും പ്രതിഷേധക്കാർ പുറപ്പെടുവിച്ചു.

അതേസമയം ഹമാസ് ഇപ്പോഴും തടവിലാക്കിയിരിക്കുന്ന ബന്ദികളെ രക്ഷിക്കാൻ കഴിയുമെന്ന് ഗാസയിൽ തടവിൽ വെച്ച് കൊല്ലപ്പെട്ട നാദവ് പോപ്പിൾവെല്ലിന്റെ സഹോദരി അയെലെറ്റ് സ്വാറ്റിറ്റ്‌സ്‌കി പറഞ്ഞു. “അവരെ ഇപ്പോഴും വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയും. അതിജീവിക്കാത്തവരെ തിരികെ കൊണ്ടുവന്ന് അന്തസ്സോടെ സംസ്‌കരിക്കാൻ അർഹരാണ്… നമ്മൾ വെടിനിർത്തലിലേക്കും ചർച്ചകളിലേക്കും മടങ്ങുകയും അവരുടെ മോചനം ഉറപ്പാക്കുകയും വേണം. അവരെയെല്ലാം തിരികെ കൊണ്ടുവരാനുള്ള ഏക മാർഗം ഒരു കരാറാണ്. ദയവായി, മറ്റ് കുടുംബങ്ങൾക്ക് എന്റേതിന് സമാനമായ വിധി അനുഭവിക്കാൻ അനുവദിക്കരുത്.” സ്വാറ്റിറ്റ്‌സ്‌കി പറഞ്ഞു.

ഇസ്രായേലിലെ രൂക്ഷമായ രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ഗാസയിൽ പുതിയ ആക്രമണ തരംഗം ആരംഭിച്ചത്. വരും ദിവസങ്ങളിലും ആഴ്ചകളിലും ഇസ്രായേൽ പാർലമെന്റിൽ നിർണായക വോട്ടുകൾ നേടുന്നതിന് നെതന്യാഹുവിന് വലതുപക്ഷ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമാണ്. അല്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്ന് നെതന്യാഹുവിന് നന്നായി അറിയാം. ഗാസയിലെ ശത്രുത ശാശ്വതമായി അവസാനിപ്പിക്കുന്നതിനെ ഈ സഖ്യകക്ഷികൾ ശക്തമായി എതിർത്തു. ജനുവരിയിൽ നെതന്യാഹു ഹമാസുമായി ഉണ്ടാക്കിയ വെടിനിർത്തലിൽ പ്രതിഷേധിച്ച് രാജിവച്ച തീവ്ര വലതുപക്ഷ മുൻ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ചൊവ്വാഴ്ച സർക്കാരിൽ വീണ്ടും ചേർന്നു.

അഴിമതിക്കേസിലും നെതന്യാഹു വിചാരണ നേരിടുന്നുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. “യുദ്ധം പുനരാരംഭിച്ചതിനാൽ” വാദം കേൾക്കലിൽ ഹാജരാകാതിരിക്കാനുള്ള നെതന്യാഹുവിന്റെ അഭ്യർത്ഥന ചൊവ്വാഴ്ച കോടതി അംഗീകരിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Latest Stories

കമ്മ്യൂണിസവും കരിമീനും വേണമെങ്കില്‍ കേരളത്തിലേക്ക് പോകണം, രണ്ടും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഞാന്‍ ആലോചിക്കാറുണ്ട്: കമല്‍ ഹാസന്‍

റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസ്; കോടനാട് റേഞ്ച് ഓഫിസർക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; നിയമന ഉത്തരവ് ഉടന്‍

'രാഷ്ട്രീയത്തിനതീതമായി ദേശത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ട്, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി പ്രതിനിധി സംഘം ദേശീയ ദൗത്യം'; കേന്ദ്രമന്ത്രി കിരൺ റിജിജു

തുടരെ ആശുപത്രിവാസം, കടം വാങ്ങിയവരുടെ ചീത്തവിളി, പാനിക് അറ്റാക്ക് വന്നു.. പലരും ഫോണ്‍ എടുത്തില്ല: മനീഷ

ഇഡിയുടെ കേസ് ഒഴിവാക്കുന്നതിന് രണ്ടു കോടി രൂപ; വ്യവസായിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഏജന്റുമാര്‍ പിടിയില്‍; കുടുക്കിയത് കേരള വിജിലന്‍സ്; നടന്നത് ഞെട്ടിക്കുന്ന തട്ടിപ്പ്

'വഴിത്തിരിവായത് എല്ലിൻകഷ്ണം'; രേഷ്മ തിരോധാനക്കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ, കൊലപാതകമെന്ന് തെളിഞ്ഞു

IPL 2025: ഞാൻ പൊന്നുപോലെ കൊണ്ടുനടക്കുന്ന വണ്ടി അല്ലേടാ ചെക്കാ ഇത്, റിവേഴ്‌സ് എടുത്തപ്പോൾ കാർ ഉരഞ്ഞതിന് സഹോദരനോട് കലിപ്പായി രോഹിത് ശർമ്മ; വീഡിയോ കാണാം

'ദേശതാൽപര്യമാണ് പ്രധാനം'; പ്രതിനിധി സംഘത്തെ നയിക്കുന്നതിൽ സന്തോഷമെന്ന് ശശി തരൂർ

RR UPDATES: സഞ്ജു സാംസണെ കാത്തിരിക്കുന്നത് ചരിത്രം, നാളെ അത് നേടാനായാൽ അപൂർവ ലിസ്റ്റിലേക്ക് റോയൽ എൻട്രി