ഗാസയിൽ തടവിലാക്കിയ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണം, നെതന്യാഹു സർക്കാർ രാജി വയ്ക്കണം; ടെൽ അവീവിൽ പ്രതിഷേധം

ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ. സർക്കാർ രാജിവയ്ക്കണമെന്നും ഗാസയിൽ തടവിലാക്കിയ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ടെൽ അവീവിൽ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടിയത്.നെതന്യാഹുവിനെയും സർക്കാർ പ്രതിനിധികളെയും കുറ്റപ്പെടുത്തിയാണ് പ്രതിഷേധം.

ബന്ദികളാക്കപ്പെട്ടവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടക്കം ആയിരക്കണക്കിന് ആളുകളാണ് ടെൽ അവീവിലെ ഹബീമ സ്ക്വയറിൽ പ്രതിഷേധ റാലി നടത്തിയത്.​​ഗസ്സയ്ക്ക് മേലുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും ഹമാസ് പിടികൂടിയ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണണെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ലജ്ജ എന്നർത്ഥം വരുന്ന മുദ്രാവാക്യം മുഴക്കിയാണ് റാലി നടത്തുന്നത്. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ജറുസലേമിലെ വീടിനു മുന്നിലും നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്ക് പുറത്തും പ്രതിഷേധക്കാർ ഒത്തുകൂടി. ​ഗസ്സയിൽ ഹമാസ് തടങ്കലിലാക്കിയ 100 ലധികം ബന്ദികളെ മോചിപ്പിക്കണമെന്ന് ഇവരാവശ്യപ്പട്ടു.

ഏകദേശം 20,000 പേർ പ്രതിഷേധ റാലിയിൽ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു. ​ഗസ്സയുടെ സമീപ പ്രദേശങ്ങളിൽ നിന്നും ലെബനന്റെ വടക്കൻ അതിർത്തിയിൽ നിന്നും പ്രതിഷേധക്കാരെത്തി. നെതന്യാഹു രാജിവയ്ക്കണമെന്നും ബന്ദികളെ മോചിപ്പിക്കാൻ നയതന്ത്ര ശ്രമങ്ങൾ‌ നടത്തണമെന്നും ഓരോ ദിവസം കഴിയുന്തോറും തടവുകാരുടെ ജീവിതം അപകടകരമാകുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”