ഗ്രീസില്‍ നഗരങ്ങള്‍ സ്തംഭിച്ചു; ട്രെയിൻ ദുരന്തത്തിന് ഒരാഴ്ച ശേഷവും പ്രക്ഷോഭം തുടരുന്നു

ഗ്രീസില്‍ ട്രെയ്ന്‍ ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം. തൊഴിലാളി സംഘടനകളും വിദ്യാര്‍ഥി യൂണിയനുകളും സമരത്തിന് ഇറങ്ങിയതോടെ ഏഥന്‍സ് ഉള്‍പ്പെടെ പ്രധാന നഗരങ്ങള്‍ എല്ലാം സ്തംഭിച്ചു.

ഫെബ്രുവരി 28ന് ആണ് ഗ്രീസില്‍ യാത്രാ ട്രെയ്‌നും ഗുഡ്‌സ് ട്രെയ്‌നും കൂട്ടിയിടിച്ച് 57 പേര്‍ മരിച്ചത്. റെയില്‍വെയുടെ മോശം അവസ്ഥയും സര്‍ക്കാരുകളുടെ കാലങ്ങളായുള്ള അവഗണനയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് അന്ന് മുതല്‍ പ്രതിഷേധം തുടങ്ങിയിരുന്നു.

ഇന്നലെ ഏഥന്‍സില്‍ മാത്രം മുപ്പതിനായിരത്തിലധികം പേര്‍ പ്രതിഷേധവുമായി ഇറങ്ങി. ഇതോടെ റോഡ്, റെയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ബോട്ട് സര്‍വീസുകളും നിലച്ചു. തെസലോനികിയില്‍ ഇരുപതിനായിരത്തിലധികം ആളുകള്‍ പ്രതിഷേധത്തില്‍ അണിനിരന്നു.

പലയിടത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. അപകടം നടന്ന ലാറിസയില്‍ കറുത്ത ബലൂണുകളുമായി വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. അതേസമയം അപകടത്തെ കുറിച്ച് വിശദീകരിക്കാന്‍ അധികൃതര്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയെങ്കിലും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു