പാക് അനുകൂല നിലപാട്, തുർക്കിക്ക് നൽകേണ്ടി വന്നത് വലിയ വില; ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ വൻ സാമ്പത്തിക നഷ്ടം

ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ തുർക്കിക്ക് വൻ സാമ്പത്തിക നഷ്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 2025ൽ ഇതുവരെ തുർക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 85,000ത്തിലധികം കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. തുർക്കി പത്രമായ അലന്യ പോസ്റ്റാസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യ-പാക് സംഘർഷത്തിലും പഹൽ​ഗാം ഭീകരാക്രമണക്കിലും പാക് അനുകൂല നിലപാട് സ്വീകരിച്ചതാണ് തുർക്കിക്ക് തിരിച്ചടിയായത്.

തുർക്കിയിലെ ടൂറിസ്റ്റ് സീസൺ ജൂൺ ഒന്നിനാണ് ആരംഭിക്കുക. 2024ൽ 3,30,000 ഇന്ത്യക്കാർ തുർക്കി സന്ദർശിച്ചു. ശരാശരി 1,30,000 രൂപയാണ് ഓരോ വിനോദ സഞ്ചാരിയും ചെലവഴിച്ചത്. ഇന്ത്യൻ വിനോദ സഞ്ചാരികളിൽ നിന്നായി തുർക്കിക്ക് മൊത്തം 42.9 ബില്യൺ രൂപ നേടിക്കൊടുത്തു. ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തിൽ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം ഏകദേശം 24% കുറഞ്ഞു.

ശൈത്യകാലത്ത് മുൻകൂട്ടി നടത്തിയ റിസർവേഷനുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുന്ന അവസ്ഥയാണ്. ടൂറിസം മേഖല പ്രതിനിധികൾ ഈ സംഭവവികാസങ്ങൾ താൽക്കാലികമാണെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിവാഹ ഡെസ്റ്റിനേഷനും തുർക്കിയായിരുന്നു. എന്നാൽ, മേഖലയിലെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. പാകിസ്ഥാന് പുറമേ, ചൈന, ജപ്പാൻ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടെന്ന് തുർക്കി ടൂറിസം വൃത്തങ്ങൾ പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്