ഭീകരവാദത്തിനെതിരെ പോരാടാന്‍ സമയമായെന്ന്‌ ഓര്‍മപ്പെടുത്തി 'ഹൗഡി മോദി'യില്‍ മോദി

എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും ഭീകരവാദത്തിനെതിരെ കടുത്തനിലപാട് സ്വീകരിക്കേണ്ട നിര്‍ണായക സമയമായെന്ന്‌ ഓര്‍മപ്പെടുത്തിയും “ഹൗഡി മോദി”യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൂസ്റ്റണിലെ എന്‍ ആര്‍ ജി സ്‌റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ സദസ്സ് മോദിയുടെ വാക്കുകള്‍ ആവേശത്തോടെ സ്വീകരിച്ചു.

അമേരിക്കയില്‍ സംഭവിച്ച 9/11 ആവട്ടെ അല്ലെങ്കില്‍ മുംബൈയില്‍ നടന്ന 26./11  ആവട്ടെ ആസൂത്രകരെ എവിടെനിന്നാണ് കണ്ടെത്തിയത്? ഭീകരവാദത്തിനെതിരെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെയും നിര്‍ണായക പോരാട്ടം നടത്തേണ്ട സമയമായെന്ന് മോദി പറഞ്ഞു. ഇന്ത്യയില്‍ എല്ലാം നന്നായിരിക്കുന്നുവെന്ന്  വിവിധഭാഷകളില്‍ മോദി പറഞ്ഞു.

കശ്മീര്‍ വിഷയവും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. സ്വന്തം രാജ്യം നന്നായി ഭരിക്കാനറിയാത്തവരാണ് ഇവര്‍. ഇതേ ആളുകളാണ് ഭീകരവാദത്തെ സംരക്ഷിക്കുന്നതും വളര്‍ത്തുന്നതും. ലോകത്തിനു മുഴുവന്‍ അവരെ കുറിച്ച് വളരെ നന്നായി അറിയാം- പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു.

ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് വികസനം ലഭ്യമാക്കുന്നതിന് വിഘാതമായി നിന്ന ആര്‍ട്ടിക്കിള്‍ 370 നോട് ഇന്ത്യ വിടപറഞ്ഞതായി മോദി പ്രംസഗത്തില്‍ പറഞ്ഞു. ഭീകരവാദികളും വിഘടനവാദികളും ആര്‍ട്ടിക്കിള്‍ 370 ഉപയോഗപ്പെടുത്തുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ എല്ലാവര്‍ക്കും തുല്യ അവകാശം ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസംഗം അവസാനിപ്പിക്കുന്നതിന് മുമ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ക്ഷണിക്കാനും മോദി മറന്നില്ല. താന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് തൊട്ടുമുമ്പത്തെ പ്രസംഗത്തില്‍ ട്രംപ് സൂചിപ്പിച്ചിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്